Search
Close this search box.

വർക്കല വെൺകുളത്ത് വീടിന് തീപിടിച്ചു

eiN6L1D15134

വർക്കല : വർക്കല വെൺകുളത്ത് വീടിന് തീപിടിച്ചു.വെൺകുളം മുള നിന്നതിൽ ജംഗ്ഷന് സമീപം ജയചന്ദ്രന്റെ വീടിന് ആണ് തീ പിടിച്ചത്. വീട്ടിലെ ഒരു മുറി പൂർണമായും കത്തിനശിച്ചു . മുറിക്കുള്ളിലെ ചുമരുകൾ പൊട്ടി അടർന്നുവീണിട്ടുണ്ട്. മുറിയിൽ ഉണ്ടായിരുന്ന ഫർണിച്ചർ, ഫാനുകൾ ഉൾപ്പെടെ ഇലക്ട്രിക്ക് സാധനങ്ങൾ കത്തി നശിച്ചു. നാട്ടുകാർ വർക്കല ഫയർ ഫോഴ്‌സിൽ വിവരം അറിയിക്കുകയും ഉടൻതന്നെ ഫയർഫോഴ്‌സ് സ്ഥലത്തെത്തി തീ അണയ്ക്കുകയും ചെയ്തു. ഷോർട്ട് സർക്യൂട്ട് ആണ് അപകടകാരണമായി വിലയിരുത്തുന്നത്. സംഭവസമയത്ത് വീട്ടിനുള്ളിൽ ആരും ഇല്ലാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!