Search
Close this search box.

കടയിൽ കയറി മുട്ടയും ഏത്തപ്പഴവും എടുത്തു, പണം ചോദിച്ചതിന് 70 കാരനായ കടയുടമയെ മർദിച്ച പ്രതി അറസ്റ്റിൽ

ei44EWM89124

വർക്കല വെട്ടൂരിൽ വൃദ്ധനായ വ്യാപാരിക്ക് ക്രൂരമർദനമേറ്റ സംഭവത്തിൽ പ്രതിയെ തൃപ്പൂണിത്തുറ യിൽ നിന്നും പോലീസ് പിടികൂടി . വെട്ടൂർ സ്വദേശി അച്ചു എന്ന് വിളിക്കുന്ന അനീഷ് ആണ് കഴിഞ്ഞദിവസം പോലീസ് പിടിയിലായത്.

ഇക്കഴിഞ്ഞ ഏപ്രിൽ 4 ന് തിങ്കളാഴ്ച വൈകുന്നേരം 4 മണിയോടെ മേൽവെട്ടൂർ ജംഗ്ഷനിൽ പ്രവർത്തിക്കുന്ന സ്റ്റേഷനറികടയിൽ സാധനം വാങ്ങാൻ എത്തിയ അനീഷ് , കടയുടമയായ 70 കാരനായ സതീശനെ ക്രൂരമായി മർദിക്കുകയായിരുന്നു. കടയിൽ എത്തി മുട്ടയും ഏത്തപ്പഴവും വാങ്ങിയ ശേഷം പൈസ കൊടുക്കാതെ ഇരിക്കുകയും തുടർന്ന് പണം ആവശ്യപ്പെട്ടപ്പോൾ മർദിക്കുകയും ആയിരുന്നു. കൈ കൊണ്ട് മർദ്ധിക്കുകയും അവിടെ ഉണ്ടായിരുന്ന തടി കഷ്ണം ഉപയോഗിച്ച് തല്ലുകയുമാണ് ഉണ്ടായത്. മർദനത്തിൽ സതീശന്റെ വലത് കൈ ഒടിഞ്ഞിരുന്നു. കണ്ണിനും ഗുരുതരമായി പരിക്കേറ്റിരുന്നു. ഭാര്യ വീട്ടിലേയ്ക്ക് പോയ സമയത്താണ് ഈ സംഭവം നടക്കുന്നത്. നാട്ടുകാർ ഓടി എത്തിയാണ് പ്രതിയെ പിടിച്ചു മാറ്റിയത്. ഗുരുതരമായി പരിക്കേറ്റ സതീശനെ വർക്കല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു.സതീശന്റെ പരാതിയിന്മേൽ പോലീസ് കേസെടുത്തു എങ്കിലും പ്രതി ഒളിവിൽ പോവുകയായിരുന്നു. തൃപ്പൂണിത്തുറയിൽ നിന്നും പിടികൂടിയ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!