ആനാട് യുവാവും യുവതിയും തീ കൊളുത്തി ആത്മഹത്യ ചെയ്ത നിലയിൽ…

നെടുമങ്ങാട് : ആനാട് യുവാവും യുവതിയും തീ കൊളുത്തി ആത്മഹത്യ ചെയ്ത നിലയിൽ. ആനാട് ബാങ്ക് ജംഗ്ഷനിലെ നളന്ദ ടവറിലെ വാടക കെട്ടിടത്തിലാണ് സംഭവം. ആനാട് സ്വദേശികളായ അഭിലാഷ്(38), ബിന(30) എന്നിവരാണ് മരിച്ചത്. ആനാട് വടക്കേല തച്ചോണം സ്വദേശിയാണ് അഭിലാഷ്. ആനാട്

പണ്ടാരക്കോണം സ്വദേശിനിയായ ദാമോദരൻ – ഉഷ ദമ്പതികളുടെ മകളാണ് ബിന്ദു.
രണ്ട് വർഷം മുൻപായിരുന്നു ഇവരുടെ വിവാഹം.
ഇവരുടെ രണ്ടാം വിവാഹം ആയിരുന്നു. നിയമപരമായി വിവാഹം കഴിച്ചിട്ടില്ലെന്നാണ് ലഭിക്കുന്ന വിവരം. ഇന്നലെയാണ് അഭിലാഷ് വിദേശത്ത് നിന്നെത്തിയത്. ഇന്ന് ഇവർ തമ്മിൽ വാക്കേറ്റത്തിൽ ഏർപ്പെടുകയും ബിന്ദു, അഭിലാഷിന്റെയും ബിന്ദുവിന്റെ ആറ് വയസുള്ള മകളുടേയും ശരീരത്തിലേക്ക് മണ്ണണ്ണ ഒഴിക്കുകയുമായിരുന്നുവെന്നാണ് റിപ്പോർട്ട്‌.
കുട്ടി പുറത്തേക്കോടി രക്ഷപ്പെടുകയായിരുന്നു. മരണപ്പെട്ട രണ്ടു പേരുടെയും മൃതദേഹം രണ്ടു മുറിയിലായാണ് കാണപ്പെട്ടത്. നെടുമങ്ങാട് പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.