Search
Close this search box.

ആനാട് പാലോട്ടുകോണം ഭദ്രകാളി ദേവി ക്ഷേത്രത്തിലെ മോഷണം : പ്രതി അറസ്റ്റിൽ

eiQ6I2P65624

നെടുമങ്ങാട് :ആനാട് പാലോട്ടുകോണം ഭദ്രകാളി ദേവി ക്ഷേത്രത്തിൽ മോഷണം നടത്തിയ കേസിൽ പ്രതി അറസ്റ്റിൽ.അരുവിക്കര മരുതിനകം പ്ലാക്കോണം തടത്തരികത്തു പുത്തൻ വീട്ടിൽ സജീർ (45)നെയാണ് നെടുമങ്ങാട് പോലീസ് അറസ്റ്റ് ചെയ്തത്.

ആനാട് പാലോട്ടുകോണം ഭദ്രകാളി ദേവി ക്ഷേത്രത്തിലെ സ്റ്റോർ മുറിയിൽ സൂക്ഷിച്ചിരുന്ന 12000/- രൂപ വിലവരുന്ന മെഷീൻ വാളും 7000- രൂപ വിലവരുന്ന ഓട്ടുവിളക്കുകളും വിളക്കുതട്ടുകളും മറ്റും മോഷണം ചെയ്ത കേസിലാണ് അറസ്റ്റ്. ആനാട് വേട്ടമ്പള്ളി സ്വദേശി നൽകിയ പരാതിയിൽ പോലീസ് കേസെടുത്ത് സംഭവസ്ഥലത്തേയും മറ്റും സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്. ഏപ്രിൽ 28 മോഷണം ചെയ്തെടുത്ത മെഷീൻ വാൾ നെടുമങ്ങാട് വേൾഡ് മാർക്കറ്റിന് സമീപമുള്ള സർവീസ് സെൻററിൽ നിന്നും മറ്റ് സാധനങ്ങൾ കല്ലിങ്ങലിലുള്ള ആക്രിക്കടയിൽ നിന്നും കണ്ടെടുത്തിട്ടുണ്ട്. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!