Search
Close this search box.

അഞ്ചുതെങ്ങിൽ ഓട്ടോയും ഇരുചക്ര വാഹനവും കൂട്ടിയിടിച്ച് രണ്ടുപേർക്ക് പരിക്ക് .

eiGYK4E69267

അഞ്ചുതെങ്ങിൽ ഓട്ടോയും ഇരുചക്ര വാഹനവും തമ്മിൽ കൂട്ടിയിടിച്ച് അപകടം രണ്ടുപേർക്ക് ഗുരുതര പരിക്ക്. അഞ്ചുതെങ്ങ് മുസ്ലിം പള്ളിക്ക് സമീപം ഇന്ന് പുലർച്ചെ ആയിരുന്നു സംഭവം.

രാവിലെ 5 മണിയോടെ അഞ്ചുതെങ്ങ് ഭാഗത്തുനിന്നും മാമ്പള്ളിയിലേക്ക് പോയ ഓട്ടോറിക്ഷയും (KL16 Z2258 സങ്കീർത്തനം ) വർക്കല ഭാഗത്തുനിന്നും കടയ്ക്കാവൂരിലേക്ക് പോയ (KL01 AQ2975 ഹീറോഹോണ്ട ഗ്ലാമർ) ഇരുചക്ര വാഹനവും തമ്മിലാണ് കൂട്ടിയിടിച്ച് അപകടം സംഭവിച്ചത്.

അപകടത്തിൽ ഇരുചക്ര വാഹനത്തിൽ വന്ന രണ്ടുപേർക്ക് ഗുരുതരമായി പരുക്കേൽക്കുകയായിരുന്നു. ഇരുവരെയും ആംബുലൻസിൽ മെഡിക്കൽ കോളേജിലേക്ക് മാറ്റി. അഞ്ചുതെങ്ങ് പോലീസ് തുടർ നടപടികൾ സ്വീകരിച്ചു .

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!