Search
Close this search box.

നടവഴിയിൽ പോത്തിനെ കെട്ടുന്നതിനെതിരെ പരാതി നൽകിയതിന് ക്രൂരമായി മർദിച്ചു, ഒരാൾ അറസ്റ്റിൽ

ei84KML41014

വർക്കല : വീട്ടിലേക്കുള്ള നടവഴിയിൽ പോത്തിനെ കെട്ടുന്നതിനെതിരെ പോലീസിൽ പരാതി നൽകിയ ആളെ മർദ്ദിച്ച കേസിൽ ഒരാളെ അയിരൂർ പോലീസ് അറസ്റ്റ് ചെയ്തു. ഇടവ പാലക്കാവ് ക്ഷേത്രത്തിനു സമീപം കൊച്ചു വയലിൽ വീട്ടിൽ താജുദ്ദീൻ (46)ആണ് അറസ്റ്റിലായത്.ഇക്കഴിഞ്ഞ 26ന് രാത്രി 7 മണിയോടെ ലോട്ടറി കച്ചവടം നടത്തി വീട്ടിലേക്ക് നടന്നുവന്ന താജുദ്ദീന്റെ അയൽവാസി കൂടിയായ കരിക്കകം വീട്ടിൽ രാജു (46)വിനെ കല്ലുകൊണ്ട് മർദ്ദിച്ച കേസിലാണ് അറസ്റ്റ്. താജുദ്ദീന്റെ പോത്തിനെ സ്ഥിരമായി രാജുവിന്റെ വീട്ടിലേക്കുള്ള വഴിയിൽ പോത്തിനെ കെട്ടുന്നതിനെ സംബന്ധിച്ച് രാജു പോലീസിൽ പരാതി നൽകിയിരുന്നു. ഇതിന്റെ വൈരാഗ്യമാണ് ആക്രമണത്തിന്പിന്നിലെന്ന് പൊലീസ് പറഞ്ഞു.കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. അയിരൂർ സി.ഐ. ശ്രീജേഷ്, എസ് .ഐ. സജിത്ത് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. രണ്ട് പ്രതികളെ കൂടി കിട്ടാനുണ്ട്. അന്വേഷണം ശക്തമാക്കിയതായും ഉടനെ പിടികൂടുമെന്നും പോലീസ് അറിയിച്ചു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!