Search
Close this search box.

കടയ്ക്കാവൂരിൽ കോൺഗ്രസ് മണ്ഡലം കമ്മറ്റിയിൽ കൂട്ടരാജി, മണ്ഡലം പ്രസിഡന്റ്‌ റസൂൽഷാ ഉൾപ്പെടെ നിരവധി പേർ സ്ഥാനം ഒഴിഞ്ഞു

ei74JEI13460

കടയ്ക്കാവൂർ :കടയ്ക്കാവൂരിൽ കോൺഗ്രസ് മണ്ഡലം കമ്മറ്റിയിൽ കൂട്ടരാജി. കടയ്ക്കാവൂർ മണ്ഡലം പ്രസിഡന്റ്‌ റസൂൽഷാ ഉൾപ്പെടെ നിരവധി പേർ സ്ഥാനം രാജി വെച്ചതായാണ് റിപ്പോർട്ട്‌.

കടയ്ക്കാവൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഡിസിസി നേതൃത്വവുമായി ബന്ധപ്പെട്ട് നടന്ന തർക്കത്തെ തുടർന്നാണ് റസൂൽഷാ മണ്ഡലം കമ്മിറ്റി പ്രസിഡന്റ് സ്ഥാനം രാജിവെച്ചത്. പ്രസിഡന്റ് തിരഞ്ഞെടുപ്പിനെ ചൊല്ലി ഡിസിസി ജനറൽ സെക്രട്ടറിയും റസൂൽഷായും തമ്മിൽ തർക്കമുണ്ടായെന്നും തുടർന്ന് ഇരുവരെയും മാറ്റിനിർത്തി രാജിനെ കടയ്ക്കാവൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റായി തിരഞ്ഞെടുത്തതുമാണ് രാജിക്ക് കാരണം.

റസൂൽഷാ പ്രസിഡന്റ് സ്ഥാനം രാജിവെച്ചതിനു പിന്നാലെ ബ്ലോക്ക് കോൺഗ്രസ്സ് വൈസ് പ്രസിഡന്റ്
ബീനാ രാജീവ്, മണ്ഡലം കോൺഗ്രസ്‌ കമ്മറ്റി വൈസ് പ്രസിഡന്റ്‌ മധു, കൃഷ്ണൻ കുട്ടി, മഹിളാ കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റ് മിനി തുടങ്ങി ഇരുപത്തഞ്ചോളം പേർ റസൂൽഷാക്ക് പിന്തുണ നൽകി സ്ഥാനങ്ങൾ രാജിവെച്ചതായാണ് റിപ്പോർട്ട്‌.

ഡിസിസി നേതൃത്വതിനോടുള്ള അതൃപ്തിയാണ് രാജിയിലൂടെ തെളിയുന്നതെന്ന് റസൂൽഷാ വ്യക്തമാക്കി.ജില്ലാ കോൺഗ്രസ്സ് നേതൃത്വത്തിന്റെ കഴിവുകേടാണ് ഇത്തരം ഒരു സാഹചര്യത്തിലേക്ക് വഴിതെളിച്ചതെന്നും റസൂൽഷാ അഭിപ്രായപ്പെട്ടു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!