Search
Close this search box.

സിപിഐ മുദാക്കൽ ലോക്കൽ അസിസ്റ്റന്റ് സെക്രട്ടറിയും ബ്രാഞ്ച് സെക്രട്ടറിയും സിപിഐഎമ്മിൽ

ആറ്റിങ്ങൽ: സി പി ഐ മുദാക്കൽ ലോക്കൽ അസിസ്റ്റന്റ് സെക്രട്ടറിയും , ബ്രാഞ്ച് സെക്രട്ടറിയും സി പി ഐ എമ്മിനൊപ്പം ചേർന്നു. സി പി ഐ മുദാക്കൽ ലോക്കൽ കമ്മിറ്റി അസിസ്റ്റന്റ് സെക്രട്ടറി ബിജു, കുറുമാം കോട് ബ്രാഞ്ച് സെക്രട്ടറി അനൂപ് എന്നിവരാണ് സി പി ഐ എമ്മി ലേക്കെത്തിയത്. ഇരുവരെയും സി പി ഐ എം ജില്ലാ കമ്മിറ്റി അംഗം ആർ സുഭാഷ്, ഏരിയ സെക്രട്ടറി എസ് ലെനിൻ എന്നിവർ പാർട്ടി പതാക കൈമാറി സ്വീകരിച്ചു. ചടങ്ങിൽ സി പി ഐ എം മുദാക്കൽ ലോക്കൽ കമ്മിറ്റി അംഗം ജെ വിക്രമക്കുറുപ്പ് അധ്യക്ഷനായി. സി പി ഐ എം ഏരിയ കമ്മിറ്റി അംഗങ്ങളായ ആർ രാജു , എം മുരളി, മുദാക്കൽ ലോക്കൽ സെക്രട്ടറി എം ബി ദിനേശ്, ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി സി ജയശ്രീ എന്നിവർ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!