Search
Close this search box.

കടലുകാണിപ്പാറ കാണാനെത്തിയവർക്ക് നേരെ അതിക്രമം, പ്രതികൾ പൊലീസ് പിടിയിൽ

eiZLJEN95495

കിളിമാനൂർ : കടലുകാണിപ്പാറ കാണാനെത്തിയവർക്ക്‌ നേരെ ആക്രമണം നടത്തിയ പ്രതികളെ കിളിമാനൂർ പോലീസ് അറസ്റ്റ് ചെയ്തു.താളിക്കുഴി മഞ്ഞപ്പാറ ബ്ലോക്ക് നമ്പർ 21ൽ അനു എസ് (25), മഞ്ഞപ്പാറ കോളനി കമലാഭവൻ വീട്ടിൽ സന്ദീപ് (25), മഞ്ഞപ്പാറ ഉമേഷ് ഭവനിൽ ഉമേഷ് (38) എന്നിവരാണ് അറസ്റ്റിലായത്.

ഇക്കഴിഞ്ഞ ഏപ്രിൽ 27 ന് വൈകുന്നേരം അഞ്ചര മണിയോടെയാണ് സംഭവം. പുളിമാത്ത് താളിക്കുഴി കടലുകാണിപ്പാറ കാണാനെത്തിയ പാങ്ങോട് വാഴത്തോപ്പ്പച്ച സ്വദേശികൾക്ക് നേരെയായിരുന്നു അതിക്രമം നടന്നത്.തുടർന്ന് ഇവർ കിളിമാനൂർ പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസ് അന്വേഷണം നടത്തി പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നുവെന്ന് ആറ്റിങ്ങൽ വാർത്ത ഡോട്ട് കോമിനെ അറിയിച്ചു. കിളിമാനൂർ ഐഎസ്എച്ച്ഒ എസ് സനൂജിന്റെ നേതൃത്വത്തിൽ എസ്.ഐ വിജിത്ത് കെ നായർ, എഎസ്ഐ താഹിറുദ്ദീൻ,bസിപിഒമാരായ ഷാജി,ശ്രീരാജ് എന്നിവർ സംഘമാണ് പ്രതികളെ പിടികൂടിയത്

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!