Search
Close this search box.

ലൈഫ് മിഷനിൽ പുതിയതായി നിർമിച്ച 20808 വീടുകളുടെ താക്കോൽദാനം നടന്നു

eiRGJNP6116

വികസനത്തിൻ്റെ സ്വാദ് എല്ലാവർക്കും അനുഭവിക്കാൻ കഴിയുക എന്നതാണ് സർക്കാർ നയമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ലൈഫ് മിഷനിൽ പുതിയതായി നിർമിച്ച 20808 വീടുകളുടെ താക്കോൽദാനത്തിൻ്റെ സംസ്ഥാന തല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ.

കഠിനംകുളം പഞ്ചായത്തിൽ അമിറുദ്ദീന്റേയും ഐഷാ ബീവിയുടേയും ഭവനത്തിന്റെ താക്കോല്‍ദാനം നടത്തിക്കൊണ്ടാണ് ലൈഫ് മിഷനിലൂടെ പുതിയതായി നിർമിച്ച 20808 വീടുകളുടെ ഉദ്ഘാടനം നിര്‍വഹിച്ചത്.

മുഖ്യമന്ത്രിയും എം വി ഗോവിന്ദൻ മാസ്റ്ററും വീട്ടുക്കാർക്ക് ഉപഹാരങ്ങൾ കൈമാറി . നമ്മുടെ സംസ്ഥാനത്ത് നടക്കില്ല എന്ന് കരുതിയ ചില കാര്യങ്ങൾ യാഥാർഥ്യമായി നമ്മുടെ കണ്ണിന് മുന്നിൽ ഉണ്ട്, വികസനത്തിന്റെ ഭാഗമായി ജനങ്ങളെ തെരുവധാരം ആകാൻ ഉദ്ദേശിക്കുന്ന സർക്കാർ അല്ല ഇതെന്ന് മുഖ്യമന്തി പറഞ്ഞു.

മുഖ്യമന്ത്രി നേരിട്ടെത്തി വീട് കൈമാറിയതിൽ കുടുംബനാഥ ഐഷാ ബീവി ഹാപ്പിയാണ്. സർക്കാരിന് ഐഷാ ബീവിയും കുടുംബവ്വം നന്ദി പറഞ്ഞു. ഓഗസ്റ്റ് 16നകം ലൈഫ് മിഷനിലെ പുതിയ ഉപഭോക്താക്കളുടെ ലിസ്റ്റ് പ്രസിദ്ധീകരിക്കുമെന്നു മന്ത്രി എം.വി.ഗോവിന്ദൻ മാസ്റ്റർ വ്യക്തമാക്കി .

നൂറ് ദിന കര്‍മ്മപരിപാടിയുടെ ഭാഗമായി 20000 വീടുകള്‍ പൂര്‍ത്തികരിക്കാന്‍ ആണ് ലക്ഷ്യമിട്ടുന്നതെങ്കിലും 808 വീടുകള്‍ അധികം നിര്‍മ്മിച്ച് ലക്ഷ്യം പര്‍ത്തികിര്ചചിരിക്കുകയാണ് ലൈഫ് മിഷൻ ., ഇതോടെ ഈ വർഷം മാത്രം 32808 വീടുകള്‍ ആണ് സർക്കാർ നിർമ്മിച്ച് നൽകിയത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!