Search
Close this search box.

മടവൂർ പഞ്ചായത്തിൽ ഗൃഹസുരക്ഷ ക്ലാസ്സുകൾ ആരംഭിച്ചു.

മടവൂർ: കല്ലമ്പലം അഗ്നിരക്ഷനിലയത്തിന്റെ ആഭിമുഖ്യത്തിൽ മടവൂർ പഞ്ചായത്ത് 5ആം വാർഡിൽ ചങ്ങായിൽകോണത് കുടുംബശ്രീ യൂണിറ്റിന് ഗൃഹസുരക്ഷക്ലാസ്സുകൾ നടത്തി. എ.ഡി.എസ് ചെയർപേഴ്‌സൺ വത്സല ആദ്യക്ഷത വഹിച്ച യോഗം മടവൂർ പഞ്ചായത്ത് പ്രസിഡന്റ്‌ ബിജുകുമാർ ഉദ്ഘാടനം ചെയ്തു. സ്റ്റേഷൻ ഓഫീസർ അഖിൽ എസ്.ബിയുടെ നേതൃത്വത്തിൽ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ എസ്.സുനിൽകുമാർ, സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ഗോപകുമാരകുറുപ്,ഹോംഗാർഡ് ബിജു.ടി.പി. എന്നിവർ ക്ലാസ്സ് നയിച്ചു. പഞ്ചായത്ത് അംഗം ഹർഷകുമാർ സ്വാഗതം പറഞ്ഞു.തുടർന്നും എല്ലാ വർഡിലേയും കുടുംബശ്രീ യൂണിറ്റുകൾക് ക്ലാസ്‌ നടത്തുമെന്ന് സ്റ്റേഷൻ ഓഫീസർ അറിയിച്ചു.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!