മുൻ എംഎൽഎ കെ ജി കുഞ്ഞുകൃഷ്ണ പിള്ള അനുസ്മരണ സമ്മേളനം നടത്തി.

നെടുമങ്ങാട്: സർവ്വോദയ കൾച്ചറൽ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ നെടുമങ്ങാട് നിയോജകമണ്ഡലത്തെ രണ്ടുതവണ നിയമസഭയെ പ്രതിനിധീകരിച്ച കെ ജി കുഞ്ഞു കൃഷ്ണപിള്ളയുടെ അനുസ്മരണസമ്മേളനം നടത്തി.സൊസൈറ്റി പ്രസിഡണ്ട് പുലിപ്പാറ യൂസഫ് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു.

സൊസൈറ്റി വൈസ് പ്രസിഡന്റ് പി അബ്ദുൽ
സലാം അധ്യക്ഷത വഹിച്ചു.കെ ബിജു, എം എ.കുട്ടി , എ.മുഹമ്മദ്, എൻ.നഹാസ് നൗഷാദ്, സി. അരുൺ, അഫ്സൽ പത്താംകല്ല് തുടങ്ങിയവർ സംസാരിച്ചു.