Search
Close this search box.

വർക്കലയിൽ എടിഎം കൗണ്ടറിൽ യുവതിക്ക് നേരെ ലൈംഗിക അതിക്രമം, പ്രതി അറസ്റ്റിൽ

eiVFSS149068

വർക്കലയിൽ എടിഎം കൗണ്ടറിൽ യുവതിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ പ്രതി അറസ്റ്റിൽ. വർക്കല ഇലകമൺ സ്വദേശി ശ്രീരാഗ് (25) ആണ് അറസ്റ്റിലായത്. ഇക്കഴിഞ്ഞ മെയ് 8 ന് വൈകിട്ട് 5 മണിയോടെയാണ് സംഭവം. അയിരൂർ സ്റ്റേഷൻ പരിധിയിലുള്ള എടിഎം കൗണ്ടറിൽ പണം പിൻവലിക്കാൻ എത്തിയ 29കാരിയായ യുവതിയോട് യുവാവ് മനപ്പൂർവം ലൈംഗിക അതിക്രമം കാട്ടുകയായിരുന്നു എന്നാണ് പരാതി. യുവതിയെ ഒന്നിലധികം തവണ കടന്ന് പിടിക്കുന്നതിനും ഉപദ്രവിക്കുന്നതിനും ശ്രമിച്ചിട്ടുണ്ട് എന്നും പരാതിയിൽ പറയുന്നു. പണം എടുക്കുന്നതിന് എന്ന വ്യാജേന എടിഎം കൗണ്ടറിനുള്ളിൽ ഇയാൾ എത്തി യുവതിയോട്‌ മോശമായി പെരുമാറുകയായിരുന്നു എന്ന യുവതിയുടെ പരാതിയിന്മേൽ അയിരൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. തുടർന്ന് എടിഎം കൗണ്ടറിലെയും റോഡിലെയും നിരവധി സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചു നടത്തിയ അന്വേഷണത്തിൽ പരാതിയിൽ ഉന്നയിച്ചിട്ടുള്ള ആരോപണങ്ങൾ പോലീസിനു വ്യക്തമായി. പോലീസ് അന്വേഷണത്തിൽ കൊല്ലത്തെ ഒരു ബാങ്ക് ജീവനക്കാരനാണ്‌ പ്രതിയെന്ന് തിരിച്ചറിയുകയും പ്രതിയെ അയിരൂർ പോലീസ് കസ്റ്റഡിയിൽ എടുക്കുകയുമായിരുന്നു. സംഭവം നടക്കുമ്പോൾ സിസിടിവി ക്യാമറകളിൽ മുഖം പതിയാതിരിക്കാനായി ഇയാൾ ഹെൽമെറ്റ് ധരിച്ചിരുന്നു. എന്നാൽ ഇയാളുടെ വാഹനത്തിന്റെ വിവരങ്ങൾ പരിശോധിച്ചാണ് പ്രതി ഇയാളാണ് എന്ന് പോലീസ് തിരിച്ചറിയുന്നതും പരാതിക്കാരിയായ യുവതി ഇയാളെ തിരിച്ചറിഞ്ഞതോടെ അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു. എടിഎം കൗണ്ടറിന് ഉള്ളിലും പുറത്തുവച്ചും ഉപദ്രവിക്കാൻ ശ്രമിച്ചു എന്നതും പോലീസ് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.

അയിരൂർ പോലീസ് ഇൻസ്പെക്ടർ ശ്രീജേഷി.വി.കെ.യുടെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർ സജിത്ത്.എസ് , എഎസ്ഐ സുനിൽ ,സീനിയർ സിവിൽ പോലീസ് ഓഫീസർ ജയ് മുരുകൻ , സിവിൽ പോലീസ് ഓഫീസർ ഷിബു, പ്രണവ് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!