Search
Close this search box.

വർക്കലയിൽ യുവാവിനെ കുത്തിപ്പരിക്കേൽപ്പിച്ച കേസിൽ പ്രതി അറസ്റ്റിൽ

eiAIE0D16428

വർക്കല :വർക്കലയിൽ യുവാവിനെ കുത്തിപ്പരിക്കേൽപ്പിച്ച കേസിൽ പ്രതി അറസ്റ്റിൽ.വെട്ടൂർ സ്വദേശി അമ്പാടി എന്ന് വിളിക്കുന്ന ശരത് (22) ആണ് അറസ്റ്റിലായത്.

പള്ളി പെരുന്നാളിന് ഡാൻസ് പ്രോഗ്രാമിനിടയിൽ ഉണ്ടായ തർക്കത്തെ തുടർന്നുണ്ടായ കത്തികുത്തിൽ പ്രതിയെ വർക്കല പോലീസ് അറസ്റ്റ്‌ ചെയ്തു. വെട്ടൂർ സ്വദേശി അമ്പാടി എന്ന് വിളിക്കുന്ന ശരത് (22) ആണ് അറസ്റ്റിൽ ആയത്. വെന്നിക്കോട് മൗണ്ട് കാർമൽ
പള്ളിയിലെ പെരുന്നാളിനോട് അനുബന്ധിച്ചു നടന്ന ഡാൻസ് പ്രോഗ്രാമിൽ പ്രദേശവാസിയായ നിഹാലും കൂട്ടുകാരും ഡാൻസ് കളിക്കുകയും തുടർന്ന് തർക്കം ഉണ്ടാവുകയും അടിപിടിയിൽ ശരത് നിഹാലിനെ കുത്തുകയും ചെയ്തു. നിഹാലിന്റെ കയ്യിലും കാലിലും മുതുകിലും പരിക്കേറ്റിട്ടുണ്ട്. തുടർന്ന് വർക്കല പോലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. അഞ്ചുതെങ്ങ് കടയ്ക്കാവൂർ , പാരിപ്പള്ളി സ്റ്റേഷനുകളിൽ നിരവധി മോഷണ കേസുകളിലെ പ്രതിയാണ് അറസ്റ്റിലായ ശരത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!