Search
Close this search box.

വിതുര ഗവ.വോക്കേഷണൽ & ഹയർ സെക്കന്ററി സ്‌കൂളിലെ സ്റ്റുഡൻറ് പോലീസ് കേഡറ്റുകൾ ബൊട്ടാണിക്കൽ ഗാർഡൻ സന്ദർശിച്ചു

വിതുര ഗവ.വോക്കേഷണൽ & ഹയർ സെക്കന്ററി സ്‌കൂളിലെ സ്റ്റുഡൻറ് പോലീസ് കേഡറ്റുകൾ പാലോട് ജവഹർലാൽ നെഹ്റു ട്രോപ്പിക്കൽ ബൊട്ടാണിക്കൽ ഗാർഡൻ & റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് സന്ദർശിച്ചു. മൂന്നു ദിവസങ്ങളിലായി നടക്കുന്ന അവധിക്കാല ക്യാമ്പിന്റെ ഭാഗമായാണ് കുട്ടികളുടെ ഫീൽഡ് വിസിറ്റ് സംഘടിപ്പിച്ചത്.

സീനിയർ സയന്റിസ്റ്റ് ഡോക്ടർ മാത്യു ഡാൻ ആണ് പഠന യാത്രക്ക് സ്റ്റുഡൻറ് പോലീസ് കേഡറ്റുകൾക്ക് അവസരം ഒരുക്കിയത്. ഇദ്ദേഹത്തിന്റെ മേൽനോട്ടത്തിൽ കുട്ടികളുടെ നേതൃത്വത്തിൽ QR കോഡ് സംവിധാനത്തോടെ ചെടികളുടെ വിവരങ്ങൾ അറിയാൻ കഴിയുന്ന തരത്തിൽ സംസ്ഥാനത്തെ ആദ്യ ഔഷധ വനം വിതുര ജന മൈത്രി സ്റ്റേഷനിൽ സജ്ജീകരിച്ചിട്ടുണ്ട്. ടിഷ്യു കൾച്ചർ ലാബിന്റെ പ്രവർത്തനം, വിവിധ തരം ഓർക്കിടുകൾ, ആനതാമര, ഇര പിടിയൻ സസ്യങ്ങളുടെ വിവിധ ഇനങ്ങൾ,ട്രീ ഫോസിൽ തുടങ്ങിയവ കുട്ടികൾക്ക് കൗതുകമായി.ഇലകളിൽ നിന്ന് സസ്യങ്ങളെ തിരിച്ചറിയുന്നതിനുള്ള മത്സരവും കുട്ടികൾക്കായി സംഘടിപ്പിച്ചു. വിവിധ വിഷയങ്ങളിൽ ഡോക്ടർ അബ്‌ദുൽ ജബ്ബാർ, ഡോക്ടർ രാധിക,സലീം,ഹർഷ തുടങ്ങിയവർ ക്ലാസുകൾ എടുത്തു.എസ്.പി.സി.ഉദ്യോഗസ്ഥരായ അൻവർ കെ, അൻസാറുദ്ധീൻ,പ്രിയ നായർ,അഞ്ചു എന്നിവർ നേതൃത്വം നൽകി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!