Search
Close this search box.

ആറ്റിങ്ങൽ വലിയകുന്ന് താലൂക്കാശുപത്രിയിൽ കേഴ് വിക്കുറവിനും സംസാര വൈകല്യങ്ങൾക്കുമുള്ള പരിശോധനയും ചികിത്സയും ആരംഭിച്ചു

 

ദേശീയ ബധിര നിയന്ത്രണ പദ്ധതിയുടെ ഭാഗമായി വലിയകുന്ന് താലൂക്കാശുപത്രിയിൽ പുതിയതായി ആരംഭിച്ച ചികിത്സ പദ്ധതിയാണ് ഓഡിയോളജി. നഗരസഭ ചെയർപേഴ്സൺ അഡ്വ.എസ്.കുമാരി ചികിത്സാ പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. കേൾവിശക്തി കുറഞ്ഞ 3 വയസുകാരനിൽ ഓടിയൊമെട്രി സംവിധാനത്തിലൂടെ ആദ്യ ശ്രവണശേഷി പരിശോധന നടത്തി.

നവജാത ശിശുക്കളിലെ കേഴ് വിക്കുറവ് കണ്ടെത്തി വിദഗ്ധ ചികിത്സ ലഭ്യമാക്കുന്നതിന് ഈ സംവിധാനത്തിലൂടെ സാധിക്കും. 3 വയസു മുതൽ വൃദ്ധരായവരുടെ ഉൾപ്പടെ കേഴ് വിക്കുറവിന്റെ തോത് മനസിലാക്കി Pure tone Audio metric test ലൂടെ ഏതുതരം പ്രശ്നത്തെ അടിസ്ഥാനമാക്കിയാണ് ഇവർക്ക് കേഴ് വി വൈകല്യം സംഭവിച്ചിട്ടുള്ളതെന്ന് കണ്ടെത്താൻ കഴിയും. ചെവിക്കുള്ളിലെ പാട അസ്ഥികളുടെയും പേശികളുടെയും പ്രവർത്തനം എന്നിവ വിലയിരുത്താനും സാധിക്കും. കൂടാതെ സംസാര വൈകല്യങ്ങളായ വിക്ക്, കൊഞ്ഞ, പക്ഷാഘാതത്തെ തുടർന്നുണ്ടാവുന്ന സംസാര പ്രശ്നങ്ങൾ, പ്രായത്തിന്റെ ഓരോ ഘട്ടത്തിലുമുണ്ടാവേണ്ട ശബ്ദ വ്യത്യാസം എന്നിവയും സ്പീച്ച് തെറാപ്പിയിലൂടെ പരിഹരിക്കാനും സാധിക്കും. ശ്രവണസഹായി ഉപയോഗിക്കുന്നവരുടെ കേഴ് വിയുടെ തോതും ഇവരെ പരിശോധനക്ക് വിധേയമാക്കി ഇതിലെ ന്യൂനതകൾ പരിഹരിക്കാൻ കഴിയും എന്നുള്ളതും ഈ ചികിത്സയുടെ പ്രത്യേകതയാണ്.

സംസ്ഥാന സർക്കാരിന്റെയും നാഷണൽ ഹെൽത്ത് മിഷന്റെയും സഹകരണത്തോടെയാണ് ഓടിയോമെട്രി സംസാരശ്രവണ ചികിത്സാ വിഭാഗം താലൂക്കാശുപത്രിയിൽ പ്രവർത്തനം ആരംഭിച്ചത്. പരിശോധനയ്ക്ക് വിധേയരാവുന്ന കുഞ്ഞുങ്ങളെ അനുനയിപ്പിക്കാൻ വലിയ കളിപ്പാട്ടങ്ങളുടെ ശേഖരവും അധികൃതർ ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്.

വൈസ് ചെയർമാൻ ജി.തുളസീധരൻ പിള്ള, ഹെൽത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ രമ്യസുധീർ, വാർഡ് കൗൺസിലർ എം.താഹിർ, ആശുപത്രി സൂപ്രണ്ട് ഡോ.പ്രീതാസോമൻ, ഇഎൻടി ഡോ. പ്രവീൺ, ഓഡിയോളജിസ്റ്റ് പ്രത്യുഷ, പിആർഒ ജയലക്ഷ്മി, ഹെഡ് നഴ്‌സ് ലാലുസലീം, ലാബ് സൂപ്പർവൈസർ പ്രശാന്ത്, ആശവർക്കർമാർ, ആശുപത്രി ജീവനക്കാർ തുടങ്ങിവയർ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!