Search
Close this search box.

അയിരൂരിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ പ്രതി അറസ്റ്റിൽ

eiVMCFG98862

 

അയിരൂർ : അയിരൂരിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ പ്രതി അറസ്റ്റിൽ.ഇടവ സ്വദേശി പാക്കരൻ എന്ന് വിളിക്കുന്ന രാജുവി(44)നെയാണ് അയിരൂർ പോലീസ് അറസ്റ്റ് ചെയ്തത്.അയിരൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ ഇക്കഴിഞ്ഞ 9 ന് രാവിലെ 9.30 ഓടെയാണ് സംഭവം. ഭർത്താവ് ജോലിക്ക് പോയ സമയത്ത് അടുക്കളയിൽ ജോലി ചെയ്തുകൊണ്ടിരുന്ന യുവതിയെ വീട്ടിൽ അതിക്രമിച്ചു കയറി ഇയാൾ ഉപദ്രവിക്കുകയായിരുന്നു. അശ്ലീലം പറയുകയും കടന്ന് പിടിക്കാൻ ശ്രമിക്കുകയും ചെയ്തതോടെ യുവതി വീട്ടിൽ നിന്നിറങ്ങി ഓടി സമീപവീട്ടിൽ അഭയം പ്രാപിക്കുകയായിരുന്നു. യുവതിയുടെ പരാതിയിന്മേൽ അയിരൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്യികയായിരുന്നു. സംഭവത്തിന് ശേഷം ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെ കഴിഞ്ഞ ദിവസം വൈകിട്ടോടെ പിടികൂടുകയായിരുന്നു. കസ്റ്റഡിയിൽ എടുത്ത പ്രതി കുറ്റം സമ്മതിക്കുകയും തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!