Search
Close this search box.

വക്കത്ത് വയോധികയെ വീടുകയറി ആക്രമിച്ച യുവാവ് അറസ്റ്റിൽ

eiROLHS27906

 

കടയ്ക്കാവൂർ : വയോധികയെ വീടുകയറി ആക്രമിച്ച കേസിലെ പ്രതി അറസ്റ്റിൽ. വക്കം ആലുവിളാകം ക്ഷേത്രത്തിനു സമീപം ആലുവിളാകം വീട്ടിൽ രജിനെ(32) യാണ് കടയ്ക്കാവൂർ പോലീസ് അറസ്റ്റ് ചെയ്തത്. യുവാവിന്റെ നിരന്തര ശല്യം കാരണം പരിസരവാസികളായ സ്ത്രീകളും നാട്ടുകാരും പോലീസിൽ പരാതി നൽകിയതിന്റെ വൈരാഗ്യത്തിൽ വക്കം ചാവടിമുക്ക് സ്വദേശിനിയായ വയോധികയെ അവരുടെ വീട്ടിൽ കയറി അസഭ്യം പറയുകയും ഉപദ്രവിക്കുകയും ചെയ്ത കേസിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

കടക്കാവൂർ എസ്ഐമാരായ ദിപു, മാഹിൻ, എഎസ്ഐ ശ്രീകുമാർ, സിപിഒമാരായ സുജിൻ, രാജേഷ്,അനിൽ എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!