Search
Close this search box.

നാവായിക്കുളം 28 ആം മൈലിൽ വിദ്യാർഥികളുമായി പോയ സ്കൂൾ ബസ് അപകടത്തിൽപ്പെട്ടു

ei29MM344189

 

ദേശീയ പാതയിൽ നാവായിക്കുളം 28 ആം മൈലിൽ വിദ്യാർഥികളുമായി പോയ സ്കൂൾ ബസ് അപകടത്തിൽപ്പെട്ടു. വർക്കല പാളയംകുന്ന് ഗവൺമെന്റ് ഹൈസ്കൂളിലെ ബസാണ് അപകടത്തിൽ പെട്ടത്. ഇട റോഡിൽ നിന്ന് ദേശീയ പാതയിലേക്ക് കയറിയ സ്കൂൾ ബസും കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസുമാണ് ഇടിച്ചത്. കെഎസ്ആർടിസി ബസ് ബ്രേക്ക്‌ ചവിട്ടി നിർത്തിയതിനാൽ വലിയ അപകടം ഒഴിവായി. സ്കൂൾ ബസ്സിന്റെ ചില്ല് പൊട്ടി, ബസ്സിന്‌ കേടുപാട് സംഭവിച്ചു. സ്കൂൾ ബസ്സിൽ 26ഓളം വിദ്യാർത്ഥികൾ ഉണ്ടായിരുന്നു. ആർക്കും പരിക്കില്ല എന്നാണ് റിപ്പോർട്ട്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!