Search
Close this search box.

കുപ്രസിദ്ധ ഗുണ്ട ഒട്ടകം രാജേഷ് ഗുണ്ടനിയമ പ്രകാരം അറസ്റ്റിൽ.

eiCK3EG63935

കുപ്രസിദ്ധ ഗുണ്ട ഒട്ടകം രാജേഷ് ഗുണ്ട നിയമം പ്രകാരംഅറസ്റ്റിൽ. പോത്തൻകോട് കൊലപാതക കേസിൽ അറസ്റ്റ് ചെയ്ത് തിരുവന്തപുരം ജില്ലാ ജയിലിൽ കഴിഞ്ഞുവരവേയാണ് തിരുവന്തപുരം റൂറൽ ജില്ലാ പോലീസ് മേധാവി ഡോ. ദിവ്യ വി . ഗോപിനാഥ് ഐപിഎസ്സിന്റെ നിർദേശപ്രകാരം ചിറയിൻകീഴ് പോലീസ് സ്റ്റേഷൻ പരിധിയിൽ അഴൂർ ക്ഷേത്രത്തിനുസമീപം വിള വീട്ടിൽ ഒട്ടകം രാജേഷെന്ന രാജേഷിനെ (33)കുരുതൽ തടങ്കലിൽ പാർപ്പിക്കാൻ റിപ്പോർട്ട്‌ നൽകാൻ ആവശ്യപ്പെട്ടത്. തുടർന്ന് ആറ്റിങ്ങൽ ഡിവൈഎസ്പി ഡിഎസ് സുനീഷ്ബാബു, റൂറൽ സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പി സ്റ്റുവർട്ട് കീലർ, ചിറയിൻകീഴ് എസ് എച്ച്ഒ ജിബി മുകേഷ് എന്നിവർ ചേർന്ന് തയ്യാറാക്കിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തിരുവന്തപുരം ജില്ലാ കളക്ടർ ഡോ.നവജ്യോത് സിംഗ് ഖോസ ഐഎഎസ് പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം ചിറയിൻകീഴ് എസ് ഐ അമീർത് സിംഗ് നായകം തിരുവന്തപുരം ജില്ലാ ജയിലിൽ എത്തി തിരുവന്തപുരം ജില്ലാ കോടതിയുടെയും ഉത്തരവ് പ്രകാരം അറസ്റ്റ് ചെയ്തു. തിരുവന്തപുരം സെൻട്രൽ ജയിലിൽ കരുതൽ തടങ്കലിൽ ആക്കി. പോത്തൻകോട് സുധീഷ് വധ കേസിൽ കുറ്റപത്രം സമർപ്പിച്ച ശേഷം വിചാരണ നടപടികൾ പുരോഗമിക്കുകയാണ്. ആറു മാസമാണ് കരുതൽ തടങ്കൽ. റൂറൽ എസ് പി ഡോ. ദിവ്യ വി .ഗോപിനാഥ് ഐപിഎസ് ചുമതലഏറ്റ ശേഷം റൂറൽ ജില്ലയിൽ ഇതുവരെ 9 പേരെ ഗുണ്ട നിയമപ്രകാരം കരുതൽ തടങ്കലിൽ ഈ വർഷം ആക്കിയിട്ടുണ്ട്.തുടർന്ന് നിരവധി ഗുണ്ടകൾക്കെതിരെയുള്ള നടപടികൾ പുരോഗമിച്ചുവരുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!