Search
Close this search box.

ചരിത്രം വഴി മാറി മൂതല എൽ പി എസിനായി

പള്ളിക്കൽ : പൊതു വിദ്യാലയങ്ങൾ നാടിന്റെ സമ്പത്ത് എന്നതിന് അടി വരയിടുകയാണ് മൂതല എൽ പി സ്കൂൾ. ദശാബ്ദങ്ങൾക്ക് ശേഷം ഒന്നാം കാസിലേക്ക് കുട്ടികളുടെ കുത്തൊഴുക്ക്. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ബഹുനില മന്ദിരത്തിന്റെ വരവ് വിദ്യാലയത്തിന് ഉണർവ്വേകി.ഈ വർഷം ഒന്നാം ക്ലാസ് രണ്ട് ഡിവിഷനായി ഉയർത്താനായ സന്തോഷത്തിലാണ് പി റ്റി എ. മൂതല എൽ പി എസിന്റെ അക്കാദമിക മികവിലൂടെ സമീപത്തായി പ്രവർത്തിക്കുന്ന അൺ എയിഡഡ് വിദ്യാലയങ്ങളിൽ നിന്നുള്ള കുട്ടികളുട കുത്തൊഴുക്കിന് കാരണമായി.പള്ളിക്കൽ പഞ്ചാത്ത് തല ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് എം ഹസീന നിർവ്വഹിച്ചു. നവാഗതരായ കുട്ടികൾക്ക് പായസവും, പഠനോപകരണങ്ങളും നൽകിയാണ് അധ്യാപകർ സ്വീകരിച്ചത്. വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ്യ രമ്യ ആർ സ്വാഗതവും പ്രഥമാധ്യാപിക പത്മകുമാരി നന്ദിയും പറഞ്ഞു. വൈസ് പ്രസിഡന്റ് എം മാധവൻ കുട്ടി അധ്യക്ഷത വഹിച്ചു. വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി സ്ഥിരം സമിതി അധ്യക്ഷൻ എസ് എസ് ബിജു ആശംസ പറഞ്ഞു. വാർഡ് മെമ്പർ ഷീബ എസ് നന്ദി പറഞ്ഞു.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!