Search
Close this search box.

വായന അതിജീവനത്തിന്റെ അക്ഷര വഴികൾ: രാധാകൃഷ്ണൻ കുന്നുംപുറം

eiU3X9U49639

 

വായന മനുഷ്യർക്ക് പുതിയ ജീവിത വഴികൾ തുറന്നിട്ടുന്നു എന്ന് കവി രാധാകൃഷ്ണൻ കുന്നുംപുറം അഭിപ്രായപ്പെട്ടു.
കിഴുവിലം, മാമം തക്ഷശില ലൈബ്രറി ആൻഡ് റീഡിങ് റൂമിന്റെ പുതിയ ഓഫീസിന്റെ ഉദ്ഘടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. അതിജീവനത്തിന്റെ അക്ഷരവഴികൾ പുസ്തകങ്ങൾ തുറന്നിടുന്നു. ജീവിതയാത്രക്ക് തണൽ മാത്രമല്ല താങ്ങി നിർത്തുന്ന ശക്തിയും പുസ്തകങ്ങൾ പകർന്നു നൽകുന്നു എന്ന് അദ്ദേഹം പറഞ്ഞു.

ലൈബ്രറി പ്രസിഡന്റ്‌ ജയകുമാർ അധ്യക്ഷൻ ആയ ചടങ്ങിൽ സെക്രട്ടറി ശ്രീജിത്ത്‌ ആർ,മധു ബ്രദേഴ്സ് കൺസ്ട്രക്ഷൻ, കമ്മിറ്റി അംഗങ്ങളായ സുജകമല, ഗോപകുമാർ,നന്ദു നാരായണൻ, മധുകുമാർ, രഞ്ജിത്കുമാർ എന്നിവർ പങ്കെടുത്തു. ടി.പത്മനാഭന്റെ പ്രകാശം പരത്തുന്ന പെൺകുട്ടി എന്ന കഥാ സമാഹാരം നിമിഷക്ക് നൽകി പുസ്തകവിതരണത്തിനും തുടക്കം കുറിച്ചു. ലൈബ്രറിയിലേക്കുള്ള പത്രം മധു സംഭാവന നൽകി. ലൈബ്രറി ട്രഷർ ശ്യാംകൃഷ്ണ നന്ദി രേഖപെടുത്തി.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!