Search
Close this search box.

വർക്കല പോലീസ് സ്റ്റേഷൻ വളപ്പിൽ നിന്ന മരത്തിന്റെ ശിഖരം ഒടിഞ്ഞു ഓട്ടോ റിക്ഷയ്ക്ക് മുകളിൽ വീണു

eiP5A7684692

വർക്കല :വർക്കല പോലീസ് സ്റ്റേഷൻ വളപ്പിൽ നിന്ന മരത്തിന്റെ ശിഖരം ഒടിഞ്ഞു ഓട്ടോ റിക്ഷയ്ക്ക് മുകളിൽ വീണു. ഇന്ന് ഉച്ചയ്ക്ക് 2.30 മണിയോടെയാണ് സംഭവം.വർക്കല പോലീസ് സ്റ്റേഷൻ മതിൽ കെട്ടിനുള്ളിൽ നിന്ന മരത്തിന്റെ ശിഖരമാണ് സമീപത്തെ ഓട്ടോ സ്റ്റാൻഡിൽ പാർക്ക് ചെയ്തിരുന്ന ഓട്ടോ റിക്ഷയ്ക്ക് മുകളിലേക്ക് ഒടിഞ്ഞു വീണത്. അപകട സമയം ഓട്ടോ ഡ്രൈവർ ജയകുമാർ വാഹനത്തിൽ ഡ്രൈവിംഗ് സീറ്റിൽ ഉണ്ടായിരുന്നെങ്കിലും പരിക്കുകൾ കൂടാതെ അത്ഭുതകരമായി രക്ഷപെട്ടു. ഉച്ച സമയം ആയത് കൊണ്ട് തന്നെ സ്റ്റാൻഡിൽ മറ്റ് വാഹനങ്ങൾ ഇല്ലായിരുന്നു. സ്ഥിരമായി ഓട്ടോ ഡ്രൈവർമാർ കൂടി നിൽക്കുന്ന സ്ഥലം കൂടിയാണ് ഇവിടം. കൂടാതെ സ്റ്റേഷനിൽ എത്തുന്നവരും ഇവിടെ വാഹനങ്ങൾ പാർക്ക് ചെയ്യാറുണ്ട്. ഫയർഫോഴ്‌സ് സ്ഥലത്തെത്തി നാട്ടുകാരുടെ സഹായത്തോടെ ശിഖരം മുറിച്ചു മാറ്റി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!