Search
Close this search box.

ദേശീയ സാമൂഹിക സാമ്പത്തിക സര്‍വേ 79-ാം റൗണ്ടിന് ജില്ലയില്‍ തുടക്കമായി

eiSB5AC60702

 

ദേശീയ സാമൂഹിക സാമ്പത്തിക സര്‍വേ 79-ാം റൗണ്ട് വിവരശേഖരണത്തിന്റെ തിരുവനന്തപുരം ജില്ലാതല ഉദ്ഘാടനം മാറനല്ലൂര്‍ ഗ്രാമപഞ്ചായത്ത്, കരിങ്ങല്‍ വാര്‍ഡിലെ താമസക്കാരനായ ചന്ദ്രബാബുവില്‍നിന്നും വിവരങ്ങള്‍ ശേഖരിച്ച് കൊണ്ട് ഐ.ബി സതീഷ് എം.എല്‍.എ നിര്‍വഹിച്ചു. സുസ്ഥിര വികസന സൂചികകള്‍ തയ്യാറാക്കുന്നതിന് വേണ്ടിയുള്ള വിവിധ വിവരങ്ങള്‍ ഉള്‍കൊള്ളുന്ന കോംപ്രഹന്‍സീപ് ആനുവല്‍ മോഡുലാര്‍ സര്‍വേ, ആരോഗ്യ മേഖലയിലെ ആയുര്‍വേദം, യോഗ, പ്രകൃതി ചികിത്സ, യൂനാനി, സിദ്ധ, ഹോമിയോപ്പതി തുടങ്ങിയ മേഖലകളെ സംബന്ധിച്ച ആയുഷ് സര്‍വേ എന്നിവയാണ് നടത്തുന്നത്. ആയുഷ് മേഖലയില്‍ ആദ്യമായാണ് ഇത്തരത്തിലുള്ള സമഗ്ര വിവരശേഖരണം സര്‍ക്കാര്‍ തലത്തില്‍ നടത്തുന്നത്. നാട്ടുകാര്‍ സര്‍വേക്ക് എത്തുന്ന ഉദ്യോഗസ്ഥര്‍ക്ക് കൃത്യമായ വിവരങ്ങള്‍ നല്‍കി സഹകരിക്കണമെന്നും ഉദ്യോഗസ്ഥര്‍ ഡാറ്റയുടെ ഗുണനിലവാരം ഉറപ്പു വരുത്തണമെന്നും ഐ.ബി സതീഷ് എം.എല്‍.എ പറഞ്ഞു.

ചടങ്ങില്‍ മാറനല്ലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.സുരേഷ് കുമാര്‍, ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍, സാമ്പത്തിക സ്ഥിതി വിവരകണക്ക് വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!