Search
Close this search box.

കടവിളയിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ ഒരാൾക്ക് പരിക്ക്

ei0GNVM96197

 

നഗരൂർ : നഗരൂർ കടവിളയിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ ഒരാൾക്ക് പരിക്ക്. കടവിള , പുല്ലുതോട്ടം പുലരിയിൽ മണികണ്ഠൻ (60 )ആണ് പരിക്കേറ്റത്. കഴിഞ്ഞ ദിവസം രാവിലെ എട്ടര മണിയോടെയാണ് സംഭവം. റിട്ടയേർഡ് പിഡബ്ലിയു ഉദ്യോഗസ്ഥനാണ് മണികണ്ഠൻ. വീടിന് സമീപത്തെ കൃഷി തോട്ടത്തിലെ മരച്ചീനി കാട്ടുപന്നികൾ നശിപ്പിക്കുന്നതായി ശ്രദ്ധയിൽപ്പെട്ട മണികണ്ഠൻ ശേഷിക്കുന്ന മരച്ചീനി ഭാര്യയുമൊത്ത് പിഴുത് മാറ്റുന്നതിനിടയിലാണ് ആക്രമണമുണ്ടായത്.  മണികണ്ഠൻ്റെ വയറിൽ പതിനൊന്ന് തുന്നൽ ഉണ്ട്. ഈ പ്രദേശങ്ങളിൽ കാട്ടുപന്നി ശല്യം രൂക്ഷമാണെന്ന് നാട്ടുകാർ പറയുന്നു.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!