കീഴാറ്റിങ്ങൽ വൈ.എൽ.എം.യു.പി.എസ് പ്രേംചന്ദ് ജയന്തിയും ഹിന്ദി ക്ലബ്ബ് ഉദ്ഘാടനവും

 

കീഴാറ്റിങ്ങൽ യുപിഎസിൽ പ്രേംചന്ദ് ജയന്തിയോടനുബന്ധിച്ച് ആകർഷകമായ പരിപാടികളാണ് സംഘടിപ്പിച്ചത്. ഇതോടനുബന്ധിച്ച് നടന്ന ഹിന്ദി അസംബ്ലിയിൽ അക്ഷന്ത് എന്ന വിദ്യാർത്ഥി പ്രേംചന്ദിന്റെ വേഷം അണിഞ്ഞു കൊണ്ട് അദ്ദേഹത്തിൻറെ കൃതികളെ കുട്ടികൾക്ക് പരിചയപ്പെടുത്തി. തുടർന്ന് പ്രേംചന്ദുമായി ആദ്യാ ഷാബു നടത്തിയ അഭിമുഖം, പ്രതിഭാ പ്രകാശിന്റെ നേതൃത്വത്തിൽ നടന്ന മനോഹരമായ നൃത്തം എന്നിവ പരിപാടിക്ക് മികവേകി. വിദ്യാർത്ഥിനിയായ നിരഞ്ജന പരിപാടിക്ക് സ്വാഗതമേകി .ഹിന്ദി ക്ലബ്ബിൻറെ ഉദ്ഘാടനം എച്ച് എം ബിനു ഷെറീന നിർവഹിച്ചു. തുടർന്ന് വിദ്യാർത്ഥിയായ അഭിരാം സ്കൂൾ എച്ച് ബിനു ഷെറീന, സ്കൂൾ മാനേജർ അഡ്വക്കേറ്റ് ഹമീദ്, പിടിഎ പ്രസിഡന്റ്‌ സാബു ,സ്റ്റാഫ് സെക്രട്ടറി അൽത്താഫ് എസ് ആർ ജി കൺവീനർ നിസി മറ്റു സീനിയർ അധ്യാപകരായ ശർമ , റസീന, പ്രീത, ഹിന്ദി അധ്യാപകർ ,അറബിക് ഭാഷാ അധ്യാപകനായ ജമീൽ തുടങ്ങി എല്ലാ അധ്യാപകർക്കും കൃതജ്ഞത അർപ്പിച്ചുകൊണ്ട് സംസാരിച്ചു .രാഷ്ട്ര ഗാനത്തോടെ പരിപാടി സമാപിച്ചു.