Search
Close this search box.

നിരവധി മോഷണകേസുകളിലെ പ്രതി റബ്ബർ ഷീറ്റുകളുമായി അറസ്റ്റിൽ

eiP70SC3954

 

കിളിമാനൂർ :നിരവധി മോഷണകേസുകളിലെ പ്രതി റബ്ബർ ഷീറ്റുകളുമായി അറസ്റ്റിൽ.കിളിമാനൂർ കുന്നുംപുറത്ത് വീട്ടിൽ സുധീരൻ ആണ് അറസ്റ്റിലായത്. പ്രതിയുടെ കൈവശം റബ്ബർ ഷീറ്റുകൾ കണ്ടെത്തിയതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ റബ്ബർ ഷീറ്റുകൾ ശ്രീലത എന്ന യുവതിയുടെ വീട്ടിൽ നിന്നും മോഷ്ടിച്ചതാണെന്ന് വ്യക്തമായത്. ഇയാൾ സമീപകാലത്തായി നടന്ന മറ്റു മോഷണക്കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് അന്വേഷിച്ച് വരുന്നു . പ്രതിക്ക് സുഹൃത്തിനെ കൊലപ്പെടുത്തിയതടക്കം കിളിമാനൂർ പോലീസ് സ്റ്റേഷനിൽ 14ഓളം കേസുകളും നഗരൂർ , ആറ്റിങ്ങൽ തുടങ്ങി വിവിധ പോലീസ് സ്റ്റേഷനുകളിലായി മോഷണം ഉൾപ്പെടെ 15 ഓളം കേസുകളും നിലവിൽ ഉണ്ട്.

തിരുവനന്തപുരം ജില്ലാ പോലീസ് മേധാവി ദിവ്യ എസ് ഗോപിനാഥന്റെ നിർദ്ദേശാനുസരണം ആറ്റിങ്ങൽ ഡി.വൈ.എസ്.പി ഡിഎസ് സുനീഷ് ബാബുവിന്റെ മേൽനോട്ടത്തിൽ കിളിമാനൂർ ഐഎസ്എച്ച്ഒ സനോജ് എസ്, വിജിത്ത് കെ നായർ, എഎസ്ഐ ഷജിം, താഹിർ, ഷാഡോ പോലീസ് അംഗം സിപിഒ അനൂപ്, എസ്.സി.പി.ഒ ഷാജി എന്നിവർ ചേർന്ന് അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കിയ റിമാൻറ് ചെയ്തു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!