കർഷകരോട് കൊടും ക്രൂരത : നാവായിക്കുളത്ത് പ്ലാച്ചിവട്ടം വടക്കേവയൽ ഏലായിൽ കക്കൂസ് മാലിന്യം തള്ളി

 

നാവായിക്കുളം: നാവായിക്കുളം പഞ്ചായത്തിൽ ആറാം വാർഡിൽ പ്ലാച്ചിവട്ടം വടക്കേ വയൽ ഏലായിൽ എല്ലാവർഷവും കർഷകർ സ്ഥിരമായി കൃഷി ചെയ്തുവരുന്നു. നാവായിക്കുളം തൃക്കോവിൽവട്ടം പാടശേഖരസമിതിയുടെ കീഴിൽ വരുന്ന ഈ ഏലായിൽ ഇന്ന് പുലർച്ചെ ടാങ്കർ ലോറിയിൽ സാമൂഹ്യവിരുദ്ധർ കക്കൂസ് മാലിന്യം തള്ളി.കഴിഞ്ഞ ഏതാനും മാസങ്ങൾക്കു മുമ്പ് ഈ ഭാഗങ്ങളിൽ കക്കൂസ് മാലിന്യം തള്ളിയിരുന്നു. കർഷകർ നാവായിക്കുളം പഞ്ചായത്ത് പ്രസിഡന്റിനും പോലീസിനും പരാതി നൽകിയിട്ടുണ്ട്. സാമൂഹ്യവിരുദ്ധരെ കണ്ടുപിടിച്ച് തക്കതായ നടപടിയെടുക്കണമെന്നാണ് കർഷകർ ആവശ്യപ്പെടുന്നത്