പോലീസ് ഉദ്യോഗസ്ഥൻ കുഴഞ്ഞു വീണു മരിച്ചു..

 

നെടുമങ്ങാട് : ചികിത്സയിലായിരുന്ന ഗ്രേഡ് എസ്ഐ വീട്ടില്‍ കുഴഞ്ഞുവീണു മരിച്ചു.വട്ടിയൂര്‍ക്കാവ് സ്റ്റേഷനിലെ ഗ്രേഡ് എസ് ഐ നെടുമങ്ങാട് വാണ്ട ഗാന്ധിനഗർ അദീപ് ഭവനില്‍ സനൽ കുമാർ (52) ആണ് മരിച്ചത്. അസുഖ ബാധിതനായതിനെ തുടര്‍ന്ന് ചികിത്സയ്ക്കുശേഷം ലീവെടുത്തു വീട്ടില്‍ വിശ്രമിക്കുകയായിരുന്നു. വ്യാഴാഴ്ച രാവിലെ വീട്ടിലെ കട്ടിലില്‍ ഇരിക്കെ കുഴഞ്ഞ് നിലത്തു വീഴുകയായിരുന്നു. സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. അഞ്ച് വർഷമായി പട്ടം എസ് യു റ്റി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

ഭാര്യ:സുപ്രിയ.

മക്കള്‍: അദീപ്, ദേവദത്ത്, അഭിദത്ത്