പോത്തൻകോട് ബ്ലോക്ക്തല ആരോഗ്യമേള -2022 നാളെ

 

 

പോത്തൻകോട് ബ്ലോക്ക് പഞ്ചായത്തിന്റെയും പുത്തൻതോപ്പ് സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ ബ്ലോക്കിലെ വിവിധ ഗ്രാമപഞ്ചായത്തുകളുടെ സഹകരണത്തോടെ പോത്തൻകോട് ബ്ലോക്ക്തല ആരോഗ്യമേള -2022 നാളെ പോത്തൻകോട് ലക്ഷ്മി വിലാസം ഹൈസ്കൂളിൽ വച്ച് നടത്തുന്നു. രാവിലെ 8 മണിക്ക് പോത്തൻകോട് ജംഗ്ഷനിൽ നിന്ന് ഘോഷയാത്രയോടെ ആരംഭിക്കുന്ന മേള രാവിലെ 9 മണിക്ക് ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആർ. അനിൽ ഉദ്ഘാടനം ചെയ്യും. ആറ്റിങ്ങൽ എം.പി അടൂർ പ്രകാശ് ചടങ്ങിൽ മുഖ്യാതിഥിയാവും. വി ശശി എം.എൽ.എ മുഖ്യപ്രഭാഷണം നടത്തും. മേളയോടനുബന്ധിച്ച് , പൊതുജനാരോഗ്യ മേഖലയിൽ കേന്ദ്ര – സംസ്ഥാന സർക്കാരുകൾ നൽകി വരുന്ന വിവിധ സേവന പ്രവർത്തനങ്ങൾ വിശദമാക്കുന്ന വിപുലമായ പ്രദർശനം , ബോധവൽക്കരണ ക്ലാസുകൾ , വിവിധ ആരോഗ്യ വിഭാഗങ്ങളുടെ ക്ലിനിക്കുകൾ , കുട്ടികൾക്കുള്ള രോഗപ്രതിരോധ കുത്തിവെയ്പ്പുകൾ , കോവിഡ് പ്രതിരോധ കുത്തി വെയ്പ്പുകൾ , ആരോഗ്യ സന്ദേശങ്ങൾ ഉൾക്കൊള്ളുന്ന വിവിധ കലാപരിപാടികൾ എന്നിവയും സജ്ജമാക്കിയിട്ടുണ്ട്.

പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ്‌ ടി ആർ ഹരിപ്രസാദ് അധ്യക്ഷത വഹിക്കും. പോത്തൻകോട് ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ടി ആർ അനിൽ സ്വാഗതം ആശംസിക്കും. അണ്ടൂർക്കോണം ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ എസ് ഹരികുമാർ, അഴൂർ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ ആർ അനിൽ, കഠിനംകുളം ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ അജിത അനി, മംഗലപുരം ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ സുമ ഇടവിളാകം, ജില്ലാ പഞ്ചായത്ത്‌ അംഗം വേണുഗോപാലൻ നായർ, പോത്തൻകോട് ബ്ലോക്ക് ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷൻ ആർ അനിൽകുമാർ, പോത്തൻകോട് പഞ്ചായത്ത്‌ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ ഷാഹിദ ബീവി, പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത്‌ അംഗം മലയിൽകോണം സുനിൽ, ഗ്രാമപഞ്ചായത്ത് അംഗം വിമൽകുമാർ, തിരുവനന്തപുരം ഡിഎംഒ ഡോ ജോസ് ജി ഡിക്രൂസ്, തിരുവനന്തപുരം ഡിപിഎം ഡോ ആശ വിജയൻ, പുത്തൻതോപ് മെഡിക്കൽ ഓഫീസർ ഇൻ ചാർജ് ഡോ അച്ചാമ്മ എ. എസ്, പോത്തൻകോട് എൽവിഎച്ച്എസ് പ്രവീൺ തുടങ്ങിയവർ പങ്കെടുക്കും. പോത്തൻകോട് ബിഡിഒ ജി ഷൈനി കൃതജ്ഞത രേഖപ്പെടുത്തും.