Search
Close this search box.

മുഴുവൻ വീടുകളും സ്ഥാപനങ്ങളും മാലിന്യമുക്തമാക്കാനൊരുങ്ങി പുല്ലമ്പാറ പഞ്ചായത്ത്

mali.1660067777

 

ഹരിതമിത്രം സ്മാർട്ട് ഗാർബേജ് മോണിറ്ററിങ്‌ സിസ്റ്റത്തിലൂടെ മുഴുവൻ വീടുകളും സ്ഥാപനങ്ങളും മാലിന്യമുക്തമാക്കാനൊരുങ്ങി പുല്ലമ്പാറ പഞ്ചായത്ത്. പദ്ധതിയുടെ ഉദ്ഘാടനം  തേമ്പാംമൂട് വാർഡിലെ ആദ്യത്തെ വീട്ടില്‍ ക്യു ആർ കോഡ് പതിപ്പിച്ച് ഡി കെ മുരളി എംഎല്‍എ ഉദ്ഘാടനം ചെയ്തു. കെല്‍ട്രോണിന്റെ സഹായത്തോടെയാണ് ആപ് തയ്യാറാക്കിയത്. പദ്ധതിയുടെ ഭാഗമായി പഞ്ചായത്തിലെ എല്ലാ വീടുകളിലും സ്ഥാപനങ്ങളിലും ക്യു ആർ കോഡ് പതിപ്പിക്കും. പ്ലേസ്റ്റോറില്‍നിന്നും ആപ് ഡൗൺലോഡ് ചെയ്യാം.
മാലിന്യങ്ങളുടെ ഇനം, അളവ്, കൈമാറുന്ന തീയതി, യൂസർഫീ തുടങ്ങിയ വിവരങ്ങള്‍ ഇതിലൂടെ അറിയാൻ സാധിക്കും. ഗുണഭോക്താക്കള്‍ക്ക് സേവനം ആവശ്യപ്പെടാനും സേനാംഗങ്ങളുടെ പെരുമാറ്റം, സേവനം എന്നിവയെക്കുറിച്ചുള്ള പരാതി രേഖപ്പെടുത്താനും ആപ്പില്‍ സൗകര്യമുണ്ട്. പരാതികള്‍ 24 മണിക്കൂറിനകം വാർഡ് തലത്തില്‍ പരിഹരിക്കപ്പെടും. പ്ലാസ്റ്റിക് കത്തിക്കുക, അലക്ഷ്യമായി വലിച്ചെറിയുക തുടങ്ങിയവ ശ്രദ്ധയില്‍പ്പെട്ടാല്‍  പൊതുജനങ്ങള്‍ക്കും അത് ആപ്പിലൂടെ അറിയിക്കാം.
പുല്ലമ്പാറ  പഞ്ചായത്ത് പ്രസിഡന്റ്‌  പി വി രാജേഷ് അധ്യക്ഷനായി. ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷൻ ഇ എ മജീദ് സ്വാഗതം പറഞ്ഞു. വൈസ് പ്രസിഡന്റ്‌ എസ് ആർ അശ്വതി,  വികസന സ്ഥിരംസമിതി അധ്യക്ഷൻ  ബി ശ്രീകണ്ഠൻ, ക്ഷേമ സ്ഥിരംസമിതി അധ്യക്ഷ എല്‍ ശുഭ, മെമ്പർമാരായ നസീർ അബൂബേക്കർ, പുല്ലമ്പാറ ദിലീപ്, ലൈലാബീവി, കെ എസ് പ്രിയ, പി ബി റാണി, എ ഷാജഹാൻ, ശുചിത്വ മിഷൻ കോ-ഓർഡിനേറ്റർ ഫൈസി,  പഞ്ചായത്ത് സെക്രട്ടറി ടി സന്തോഷ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!