Search
Close this search box.

പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുടെ മുന്നിൽ ലൈംഗിക പ്രദർശനം നടത്തിയ യുവാവ് അറസ്റ്റിൽ.

eiVJIOK62543

 

പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുടെ മുന്നിൽ ലൈംഗിക പ്രദർശനം നടത്തിയ യുവാവ് അറസ്റ്റിൽ. ചെമ്മരുതി സ്വദേശി മുണ്ടാസ് എന്നു വിളിയ്ക്കുന്ന അജയകുമാറിനെയാണ് വർക്കല അയിരൂർ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾക്ക് എതിരെ സ്ത്രീകളുടെയും പെൺകുട്ടികളുടെയും നിരവധി പരാതികളാണ് അയിരൂർ പോലീസിന് ലഭിച്ചിട്ടുള്ളത് .

സ്കൂൾ കോളജ് വിദ്യാർത്ഥിനികളും , പെൺകുട്ടികളെയും, സ്ത്രീകളും
നടന്നുപോകുന്ന വഴിയിൽ സ്ഥിരമായി ലൈംഗിക പ്രദർശനം നടത്തുന്ന ഇയാളെ കുറിച്ചുള്ള പരാതികളുടെ അടിസ്ഥാനത്തിൽ പോലീസ് ഇയാളെ പിടികൂടാനായി നിരീക്ഷിച്ചു വരികയായിരുന്നു. തുടർന്ന് പോലീസിന്റെ വലയിലായ അജയകുമാറിനെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ പരാതിയിന്മേൽ പോക്സോ വകുപ്പുകൾ ചേർത്ത് അറസ്റ്റ് രേഖപ്പെടുത്തി. വർക്കല ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!