Search
Close this search box.

വീട്ടിൽനിന്ന്‌ ചന്ദനം പിടികൂടിയ സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ

ei47A4K33814

വീട്ടിൽനിന്ന്‌ ചന്ദനം പിടികൂടിയ സംഭവത്തിൽ രണ്ടുപേരെ പാലോട് വനം അധികൃതർ അറസ്റ്റ് ചെയ്തു. പള്ളിക്കൽ സ്വദേശി നൗഫൽ (28) പകൽക്കുറി സ്വദേശി വിധു (23) എന്നിവരാണ് അറസ്റ്റിലായത്. നെടുമങ്ങാട് വനം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ആഗസ്‌ത്‌ 24ന് പള്ളിക്കൽ സ്വദേശിയായ ഷബിന്റെ വീട്ടിൽ നിന്നും ചാക്കിൽ കെട്ടിയ നിലയിൽ  10 കിലോ ചന്ദനത്തടികൾ വനം വകുപ്പ് പിടികൂടിയിരുന്നു. ഫോൺവിളി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ്‌ വെള്ളി രാത്രി ഇരുവരെയും പള്ളിക്കലിൽ നിന്നും അറസ്റ്റ് ചെയ്‌തത്‌.
ഒന്നാം പ്രതി ഷബിനെ പിടികൂടാനുണ്ട്‌.  നൗഫൽ 2 മാസം മുമ്പ് പോക്സോ കേസിൽ ജാമ്യത്തിലിറങ്ങിയതാണ്‌.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!