Search
Close this search box.

വക്കം ന്യൂ എല്‍.പി.എസിന് പുതിയ കെട്ടിടം

വക്കം ന്യൂ എല്‍.പി.എസില്‍ നിര്‍മ്മിക്കുന്ന പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം ഒ.എസ് അംബിക എം. എല്‍. എ നിര്‍വഹിച്ചു. പുതുതായി നിര്‍മ്മിക്കുന്ന കെട്ടിടത്തില്‍രണ്ട് സ്മാര്‍ട്ട് ക്ലാസ് റൂമുകളാണുള്ളത്. മൂന്ന് മാസത്തിനുള്ളില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കും.

എല്‍. കെ. ജി മുതല്‍ നാലാം ക്ലാസുവരെ 250 വിദ്യാര്‍ത്ഥികളാണ് ഇവിടെ പഠിക്കുന്നത് . ഈ അധ്യയന വര്‍ഷത്തില്‍ പ്രദേശത്ത് ഏറ്റവും കൂടുതല്‍ കുട്ടികള്‍ പ്രവേശനം നേടിയതും ന്യൂ എല്‍. പി. എസിലാണ്. ചടങ്ങില്‍ വക്കം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് താജുന്നീസ.എ സന്നിഹിതയായിരുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!