ആലുംമൂട് ജംഗ്ഷനിൽ കെ.സുധാകരന്റെയും വി ഡി സതീശന്റെയും കോലം കത്തിച്ചു .

കണിയാപുരം: മുൻ കെപിസിസി സെക്രട്ടറിയുമായ എം.എ ലത്തീഫിനെ കോൺഗ്രസ് പാർട്ടിയിൽ നിന്നും പുറത്താക്കിയത് കെ സുധാകരൻ ബിജെപിയിൽ നിന്ന് അച്ചാരം വാങ്ങിയതിന്റെ അടിസ്ഥാനത്തിലാണെന്ന് ആരോപിച്ച് പ്രതിഷേധിച്ചുകൊണ്ട് കോൺഗ്രസ് പ്രവർത്തകർ കണിയാപുരം ആലുംമൂട് ജംഗ്ഷനിൽ കെ.സുധാകരന്റെയും വി ഡി സതീശന്റെയും കോലം കത്തിച്ചു .യൂത്ത് കോൺഗ്രസ് കോൺഗ്രസ് പ്രവർത്തകരായ പ്രവീൺ , കല്ലൂർ നിസാർ , സാഗർ , നാസർ, അൽഅമീൻ , മൊനിഷ്‌ , അറഫാത് ,സാജിദ് ,നിസാം എന്നിവർ പങ്കെടുത്തു.