Search
Close this search box.

കണിയാപുരം റെയിൽവേഗേറ്റ് അടഞ്ഞു, യാത്രക്കാർ ‘ലോക്കായി’

eiASAFX66340

കണിയാപുരം : കണിയാപുരം റെയിൽവേ ഗേറ്റ് അടഞ്ഞു കിടക്കുന്നത് കാരണം യാത്രക്കാർ ദുരിതത്തിൽ. കഴിഞ്ഞ ദിവസം പകൽ സമയത്ത് ഒരു വാഹനം ഗേറ്റിൽ ഇടിച്ചാണ് ഗേറ്റ് ലോക്ക് ആയതെന്ന് ബന്ധപ്പെട്ടവർ പറയുന്നു. എന്നാൽ ദിവസങ്ങൾ പിന്നിട്ടിട്ടും ഗേറ്റ് തുറക്കാൻ കഴിഞ്ഞിട്ടില്ല. ഗേറ്റ് ഉയർത്താൻ കഴിയാത്ത വിധമാണ് ഇപ്പോൾ. മറ്റു സ്ഥലത്ത് നിന്ന് ഉപകരണം എത്തിച്ചു വേണം ലോക്ക് മാറ്റാൻ എന്നാണ് ലഭിക്കുന്ന വിവരം. എന്നാൽ ഇവിടെ ലോക്ക് ആയത് യാത്രക്കാരെ വലയ്ക്കുന്നു. നിലവിൽ കരിച്ചാറ വഴിയും വെട്ടുറോഡ് വഴിയുമാണ് വാഹനങ്ങൾ കറങ്ങി പോകുന്നത്.

കണിയാപുരം ആലുംമൂട് ജംഗ്ക്ഷനിൽ നിന്നും പെരുമാതുറ ഭാഗത്തേക്കും , ചിറയിൻകീഴ് ഭാഗത്തേക്കും ജനങ്ങൾ വളരെയധികം യാത്ര ചെയ്യുന്ന ഒരു മേഖലയാണ് ഇത്.നിലവിൽ വാഹനങ്ങൾ റെയിൽവേ ഗേറ്റിനു സമീപം വെച്ച് തിരിഞ്ഞാണ് പോകുന്നത്. ഈ സമയം മറ്റു വാഹനങ്ങളിൽ തട്ടി ചെറുതും വലുതുമായ അപകടങ്ങളും ഡ്രൈവർമാർ തമ്മിൽ വാക്കുതർക്കവും ഉണ്ടാവുന്നു. ഇവിടെ പൊതുവെ റോഡിനു വീതി കുറവ് ആയതിനാലും ട്രെയിൻ കടന്നു പോകുന്ന സമയത്ത് വാഹനങ്ങൾ കുത്തി ഞെരുങ്ങി നിൽക്കുന്നതും പതിവ് കാഴ്ചയാണ്. ഇപ്പോൾ ഗേറ്റ് അടച്ചിട്ടുണ്ടങ്കിലും തിരക്കിന് കുറവില്ല.

ഈ ഭാഗത്ത് റെയിൽവേ മേൽപ്പാലം വേണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!