Search
Close this search box.

മംഗലപുരത്ത് കേരളോത്സവത്തിനു തുടക്കമായി

മംഗലപുരം ഗ്രാമപഞ്ചായത്തും കേരള യുവജന ക്ഷേമ ബോർഡും സംയുക്തമായി സംഘടിപ്പിക്കുന്ന 2022 ലെ കേരളോത്സവം മുരുക്കുംപുഴ യുവപ്രതിഭ സ്റ്റേഡിയത്തിൽ പ്രസിഡന്റ് സുമ ഇടവിളാകം ഉദ്ഘാടനം ചെയ്തു .വൈസ് പ്രസിഡന്റ് മുരളീധരൻ , ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സുനിൽകുമാർ .എ ,പഞ്ചായത്ത് അംഗങ്ങളായ അജികുമാർ, കെ.കരുണാകരൻ , തോന്നയ്ക്കൽ രവി , ശ്രീചന്ദ് , അരുൺകുമാർ സെക്രട്ടറി വി .ജ്യോതിസ് എന്നിവർ പങ്കെടുത്തു.

മംഗലപുരം ഗ്രാമ പഞ്ചായത്ത് കേരളോത്സവം 2022 നവംബർ 5, 6, 10, 11, 12, 13 തീയതികളിൽ നടക്കുന്നതാണ്. നവംബർ 5, 6 തീയതികളിൽ ക്രിക്കറ്റും, 10, 11, തീയതികളിൽ മറ്റ് സ്പോർട്സ് ഇനങ്ങളും , 12, 13 തീയതികളിൽ ആർട്ട്സ് മത്സരങ്ങളും നടത്തുവാനാണ് തീരുമാനിച്ചിട്ടുള്ളത്.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!