വർക്കലയിൽ സ്കൂൾ വിദ്യാർത്ഥിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.

വർക്കലയിൽ സ്കൂൾ വിദ്യാർത്ഥിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.വർക്കല ഗവൺമെൻറ് ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയായ ഭാഗ്യനന്ദയാണ് (16)മരിച്ചത്. പ്ലാവഴികം ഉല്ലാസ് ഭവനിൽ ഉല്ലാസിന്റെയും നിമ്മിയുടെയും മൂത്ത മകളാണ്. ഭാഗ്യനന്ദ ഉച്ചയ്ക്ക് കഴിക്കാനുള്ള ചോറു കൊണ്ടുപോകില്ല എന്നു പറഞ്ഞ് അമ്മയുമായി വഴക്കുണ്ടാക്കിയതിനെ തുടർന്ന് കുട്ടി സ്കൂളിൽ പോയിരുന്നില്ലത്രെ. വൈകുന്നേരം മൂന്നരയോടു കൂടി അമ്മയും കുട്ടിയുടെ ഇളയ സഹോദരി കൃഷ്ണേന്ദുവും കൂടി സാധനങ്ങൾ വാങ്ങുന്നതിന് വേണ്ടി കടയിൽ പോയി തിരികെ വന്നപ്പോഴായിരുന്നു കിടപ്പുമുറിയിലെ ജനൽ കമ്പിയിൽ ഭാഗ്യനന്ദയെ തൂങ്ങിമരിച്ച നിലയിൽ കണ്ടത്.