Search
Close this search box.

ശാസ്ത്ര മനോഭാവം വളർത്താൻ സയൻസ് ഓൺ വീൽസ്

eiC4H3K67930

ശാസ്ത്രത്തെ ജനങ്ങളിൽ എത്തിക്കുന്നതിനായി കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ സംഘടിപ്പിക്കുന്ന പരിപാടിയാണ് സയൻസ് ഓൺ വീൽസ്.

ശാസ്ത്ര പരീക്ഷണങ്ങളുടെയും പഠനത്തിന്റെയും സഞ്ചരിക്കുന്ന വേദി ഒരുക്കാൻ കേരള സാങ്കേതിക പരിസ്ഥിതി കൗൺസിൽ ദേശീയ ശാസ്ത്ര ദിനാഘോഷത്തിന്റെ ഭാഗമായി പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തിൽ നടത്തുന്ന സയൻസ് ഓൺ വീൽസ് മാർച്ച് 1, 2 തീയതികളിൽ ഗവൺമെൻറ് എച്ച്.എസ്.എസ് തോന്നയ്ക്കലിൽ എത്തുന്നു.

2023 ജനുവരി 23 കാസർഗോഡ് ജില്ലയിലെ ജി.എച്ച്.എസ്.എസ് ബാലൻതോഡിൽ നിന്നാണ് ഈ ശാസ്ത്ര വാഹനം യാത്ര ആരംഭിച്ചത്. ഒരു ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട ഒരു സ്കൂളിലാണ് സയൻസ് ഓൺ വീൽസ് എത്തുക. തിരുവനന്തപുരം ജില്ലയിൽ നിന്ന് ഗവൺമെൻറ് എച്ച്.എസ്.എസ് തോന്നയ്ക്കൽ മാത്രമാണ് തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.

കേരളത്തിലെ 13 ജില്ലകളിലൂടെ കടന്ന് ഈ ശാസ്ത്ര വാഹനം മാർച്ച് ഒന്നാം തീയതി ഗവൺമെൻറ് എച്ച്.എസ്.എസ്. തോന്നയ്ക്കലിൽ എത്തുന്നു . മാർച്ച് ഒന്നിന് സ്കൂളിലെ തിരഞ്ഞെടുക്കപ്പെട്ട 100 കുട്ടികൾക്ക് 50 പരീക്ഷണങ്ങൾ ചെയ്ത് അവതരിപ്പിക്കുന്നതിനുള്ള പരിശീലനം നൽകും. ബാംഗ്ലൂർ ആസ്ഥാനമായുള്ള അഗസ്ത്യ ഇൻറർനാഷണൽ ഫൗണ്ടേഷനാണ് കുട്ടികൾക്ക് വേണ്ട പരിശീലനം നൽകുന്നത്.

രണ്ടാമത്തെ ദിവസം, (മാർച്ച് 2 വ്യാഴാഴ്ച) പരിശീലിപ്പിച്ച വിദ്യാർത്ഥികൾ, മറ്റ് വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും പരീക്ഷണങ്ങളിലൂടെ ശാസ്ത്ര വസ്തുതകൾ വിശദീകരിക്കും. പ്രദർശനസമയം മാർച്ച് 2 വ്യാഴം രാവിലെ 9. 30 മുതൽ വൈകുന്നേരം 4. 30 വരെ.

അന്നേദിവസം നാട്ടുരുചികളുടെ സ്വാദ് അറിയുന്നതിനായി – ഹാപ്പി ഡ്രിങ്ക്സ്, ചെറു ധാന്യങ്ങളുടെ ഗുണമറിയുവാനുള്ള മില്ലറ്റ് സ്റ്റാൾ , സ്കൂൾ കുട്ടികളുടെ മികവുകൾ അടുത്തറിയാനുള്ള മികവുത്സവം എന്നിവയും നടത്തുന്നു.

മാർച്ച് 2 വ്യാഴാഴ്ച രാവിലെ പ്രദർശന ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പർ കെ .വേണുഗോപാലൻ നായർ നിർവഹിക്കുന്നു. ഈ പ്രദർശനത്തിൽ സമീപപ്രദേശങ്ങളിലെ കുട്ടികൾക്കും പങ്കെടുക്കാവുന്നതാണ്

സയൻസോൺ വീൽസ് പ്രധാന ഉദ്ദേശ്യങ്ങൾ

  •  കുട്ടികൾക്കിടയിലുള്ള സഹപഠനം പ്രോത്സാഹിപ്പിക്കുക
  • കുട്ടികൾക്ക് പരീക്ഷണങ്ങൾ നേരിട്ട് ചെയ്യുന്നതിനും അത് അവതരിപ്പിക്കുന്നതിനുള്ള അവസരം ലഭിക്കുക
  • കുട്ടികൾക്ക് ശാസ്ത്രീയ മനോഭാവം വളർത്തുക.
  • കുട്ടികളുടെ നേതൃത്വ ഗുണം വളർത്തുക.
  • ശാസ്ത്ര വസ്തുതകളിൽ വ്യക്തമായ ധാരണ കൈവരിക്കുക.
  • ശാസ്ത്ര പരീക്ഷണങ്ങളോട് കൗതുകവും ജിജ്ഞാസയും
    ഉണർത്തുക.
  • ശാസ്ത്രത്തോട് താല്പര്യം വളർത്തുക.
  • ശാസ്ത്ര വസ്തുതകൾ പൊതുജനങ്ങളിലേക്ക് എത്തിക്കുക.

ഈ പരിപാടിയുടെ സംസ്ഥാനതല സമാപന സമ്മേളനം നടക്കുന്നത് ഗവൺമെൻറ് എച്ച്.എസ്.എസ് തോന്നയ്ക്കലിലാണ്. മാർച്ച് രണ്ടാം തീയതി വ്യാഴാഴ്ച വൈകുന്നേരം 4. 30നാണ് സമാപന സമ്മേളനം. സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുന്നത് കേരള വിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി വി .ശിവൻകുട്ടി അവർകളാണ്. ബഹുമാനപ്പെട്ട എംഎൽഎ വി. ശശി അധ്യക്ഷനാകുന്ന സമ്മേളനത്തിൽ എം.പി അഡ്വ അടൂർ പ്രകാശ് മുഖ്യാതിഥി ആയിരിക്കും സമാപന സമ്മേളനത്തിൽ സ്വാഗതം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടായ അഡ്വക്കേറ്റ് .വി .സുരേഷ് കുമാർ നിർവഹിക്കുന്നു. സമ്മേളനത്തിൽ ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ, ബ്ലോക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാർ, ജില്ല- ബ്ലോക്ക് ഗ്രാമപഞ്ചായത്ത് മെമ്പർമാർ, കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ ഭാരവാഹികൾ, ശാസ്ത്രജ്ഞർ ,മെന്റർ സയൻസ് പത്മശ്രീ എം .സി ദത്തൻ, പൊതുവിദ്യാഭ്യാസ ഡയറക്ടർ ഡെപ്യൂട്ടി ഡയറക്ടർ, ജില്ലാ വിദ്യാഭ്യാസ ഓഫീസർ, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ, ബിപിസി, സ്കൂൾ പിടിഎ പ്രസിഡൻറ് ,എസ് എം സി ചെയർമാൻ ,സ്കൂൾ പ്രിൻസിപ്പൽ, ഹെഡ്മാസ്റ്റർ ,സ്റ്റാഫ് സെക്രട്ടറി തുടങ്ങിയവർ സംസാരിക്കുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!