Search
Close this search box.

കാട്ടാക്കടയിലെ ഫയർ & റസ്ക്യൂ സ്റ്റേഷന് പുതിയ കെട്ടിടം വരുന്നു

eiBYSY415534_compress53

കാട്ടാക്കട: കാട്ടാക്കടയിലെ ഫയർ & റസ്ക്യൂ സ്റ്റേഷന് പുതിയ കെട്ടിടം നിർമിക്കും. 12500 ചതുരശ്ര അടി വിസ്തീർണമുള്ള മൂന്ന് നില കെട്ടിടത്തിൻ്റെ നിർമ്മാണ പ്രവർത്തനം ആഗസ്ത് അവസാനത്തോടെ ആരംഭിക്കും. കെട്ടിട നിർമാണത്തിനുള്ള ടെൻഡർ ഉടനെ വിളിക്കുമെന്നും പുതിയ കെട്ടിട നിർമാണത്തിനുള്ള ഭരണാനുമതി ലഭിച്ചതായും ഐ.ബി സതീഷ് എം.എൽ.എ അറിയിച്ചു.

2 കോടി 31 ലക്ഷം രൂപ ചെലവഴിച്ച് നിർമ്മിനുദ്ദേശിക്കുന്ന കെട്ടിടത്തിൻ്റെ സെല്ലാർനില 2200 ചതുരശ്ര അടി വിസ്തീർണമുള്ള ജീവനക്കാരുടെ ഫാമിലി ക്വാേർട്ടേഴ്സ് ആണ്. ഒന്നാം നില ഓഫീസ്, ഫയർ & റസ്ക്യൂ വാഹനങ്ങളുടെ പാർക്കിംഗ് എന്നിവയ്ക്കായിരിക്കും. ഈ നിലക്ക് 5500 ചതുരശ്ര അടിയാണ് വിസ്തീർണം. രണ്ടാം നില 5000 ചതുരശ്ര അടി വിസ്തീർണമുള്ള ജീവനക്കാരുടെ വിശ്രമമുറിയാണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!