ആറ്റിങ്ങൽ എംപി അഡ്വ അടൂർ പ്രകാശ് പ്രാദേശിക വികസന ഫണ്ടിൽ നിന്നും നെല്ലനാട് ഗ്രാമപഞ്ചായത്തിലെ അമ്പലംമുക്ക് ജംഗ്ഷനിൽ അനുവദിച്ച മിനി മാസ്റ്റ് ലൈറ്റ് ഉദ്ഘാടനം ആറ്റിങ്ങൽ എംപി അഡ്വക്കേറ്റ് അടൂർ പ്രകാശ് നിർവ്വഹിച്ചു. ആറ്റിങ്ങൽ ലോക്സഭാ മണ്ഡലത്തിൽ നിരവധി ഭാഗങ്ങളിൽ ലൈറ്റ് സ്ഥാപിക്കുന്നതിന്റെ ഭാഗമായിട്ടാണ് അമ്പലമുക്ക് ജംഗ്ഷനിൽ മിനി മാസ്റ്റ് ലൈറ്റ് സ്ഥാപിച്ചത്. നെല്ലനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബീന രാജേന്ദ്രൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ നെല്ലനാട് ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഡ്വ വെഞ്ഞാറമൂട് സുധീർ സ്വാഗതമാശംസിച്ചു,. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കീഴായിക്കോണം സോമൻ, ഗ്രാമ പഞ്ചായത്ത് മെമ്പർമാർ ബി കെ ഹരി, പ്രസാദ്, മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രമണി പി നായർ,മുൻ പഞ്ചായത്ത് മെമ്പർ ചന്ദ്രശേഖരൻ നായർ ,മഹേഷ് ചേരിയിൽ, കീഴായിക്കോണം അജയൻ, മുൻ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പുരുഷോത്തമൻ നായർ തുടങ്ങി നിരവധിപേർ പങ്കെടുത്തു