വക്കത്ത് മാനസിക വൈകല്യമുള്ള വിദ്യാർത്ഥിയെ ആക്രമിച്ച കേസിൽ പ്രതികൾ അറസ്റ്റിൽ

eiM1TQP20054

 

കടയ്ക്കാവൂർ :മാനസിക വൈകല്യമുള്ള വിദ്യാർത്ഥിയെ ആക്രമിച്ച കേസിൽ പ്രതികൾ അറസ്റ്റിൽ. വക്കം പുത്തൻനട ക്ഷേത്രത്തിനു സമീപം കുന്നിവിളാകം വീട്ടിൽ നിഷാദ് (32),മണക്കാട് വീട്ടിൽ ഉണ്ണി എന്ന് വിളിക്കുന്ന ദീപൻ (32), പരക്കുടി ഹൗസിൽ അരുൺ ജിത്ത് (34) എന്നിവരെയാണ് കടയ്ക്കാവൂർ പോലീസ് പിടികൂടിയത്.

ഇക്കഴിഞ്ഞ ജനുവരി 15ന് വക്കം പുത്തൻനട ക്ഷേത്രത്തിനു സമീപം വച്ച് 14 വയസ്സുള്ള മാനസിക വൈകല്യമുള്ള വിദ്യാർത്ഥിയെ ആക്രമിച്ച കേസിലാണ് ഈ പ്രതികൾ അറസ്റ്റിലായത്. പ്രതികളുടെ മൊബൈൽ ഫോൺ കാണാതായതിനെ സംബന്ധിച്ചുള്ള തർക്കമാണ് അടിയിൽ കലാശിച്ചത്. പ്രതികളുടെ മൊബൈൽ ഫോൺ കാണാതായതിനെത്തുടർന്ന് 14 വയസ്സുള്ള മാനസിക വൈകല്യമുള്ള വിദ്യാർത്ഥി ഫോൺ കവർന്നു എന്നാരോപിച്ച് വീട്ടിൽ നിന്ന് പുറത്തേക്കിറങ്ങിയ കുട്ടിയെ പ്രതികളുടെ വീട്ടിൽ കൂട്ടിക്കൊണ്ടുപോയി ഉപദ്രവിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തു. ആദ്യം അരുൺ ജിത്തിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. തുടർന്ന് മറ്റ് പ്രതികൾ ഒളിവിൽ പോവുകയും സംസ്ഥാനം വിട്ടുപോകാൻ ശ്രമിക്കുന്നതിനിടയിൽ പോലീസ് പിടികൂടുകയും ചെയ്തു.

കടയ്ക്കാവൂർ എസ്എച്ച്ഒ അജീഷ് വി, എസ് ഐ മാരായ ദിപു എസ്. എസ്, നസീറുദ്ദീൻ, മാഹിയിൽ എ.എസ്.ഐ ജി ശ്രീകുമാർ, എസ്.സി.പി.ഒ ജിജു, സിപിഒമാരായ ബിനു, സുജിൽ,അഖിൽ എന്നിവരടങ്ങുന്ന സംഘം പിടികൂടിയ പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!