ആറ്റിങ്ങൽ : ആറ്റിങ്ങലിൽ വ്യാപാര സ്ഥാപനത്തിനു മുന്നിൽ നിന്ന് അസഭ്യം വിളിച്ചത് വിലക്കിയതിന്റെ വൈരാഗ്യത്തിൽ സ്ഥാപനത്തിൽ കയറി ആക്രമണം നടത്തിയ കേസിലെ പ്രതികൾ പിടിയിൽ. കീഴാറ്റിങ്ങൽ വില്ലേജിൽ മുള്ളിയൻകാവ് ദേശത്ത് തോപ്പുവിള വീട്ടിൽ സുരേന്ദ്ര കുറുപ്പിന്റെ മകൻ അരുൺ എസ് കുറുപ്പ് (34), ആറ്റിങ്ങൽ വില്ലേജിൽ രാമച്ചംവിള മുല്ലശ്ശേരിവിള വീട്ടിൽ രാജന്റെ മകൻ രാജേഷ് (31), രാമച്ചംവിള മുല്ലശ്ശേരി വിളവീട്ടിൽ സുകുവിന്റെ മകൻ സജു(31), കീഴാറ്റിങ്ങൽ വില്ലേജിൽ ശാസ്തവിള കോട്ടവിള വീട്ടിൽ കുമാറിൻറെ മകൻ നന്ദു (25 )എന്നിവരെയാണ് ആറ്റിങ്ങൽ പോലീസ് അറസ്റ്റ് ചെയ്തത്.
പോലീസ് പറയുന്നത് : ആറ്റിങ്ങൽ വില്ലേജിൽ പൂവൻപാറ വിളയിൽ ദേവി ക്ഷേത്രത്തിനു സമീപം വിളയിൽ വീട്ടിൽ അനിൽകുമാറിന്റെ മകൻ അജയ്, ഇയാൾ ജോലി നോക്കുന്ന സ്ഥാപനത്തിൻറെ മുൻവശത്ത് നിന്ന് അസഭ്യം പറഞ്ഞതിനെ വിലക്കിയതിൽ ഉള്ള വിരോധം നിമിത്തം പ്രതികൾ സ്ഥാപനത്തിൽ അതിക്രമിച്ചുകയറി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ആക്രമണം നടത്തി ഉപദ്രവിക്കുകയും ചെയ്യുകയായിരുന്നു.
ആറ്റിങ്ങൽ ഇൻസ്പെക്ടർ എസ്.എച്ച്.ഒ സിബിച്ചൻ ജോസഫ്, സബ്ഇൻസ്പെക്ടർ ശ്യാം, എസ്.സി.പി.ഒ ഉദയകുമാർ, സിപിഒമാരായ സിയാസ്, ഗിരീഷ് തുടങ്ങിയവർ ഉൾപ്പെട്ട സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.