Search
Close this search box.

നെടുമങ്ങാട് പട്ടാപ്പകൽ ജുവലറിയിൽ മോഷണം നടത്തിയ പ്രതികൾ പിടിയിൽ

eiYC9UU41472

 

നെടുമങ്ങാട് :നെടുമങ്ങാട് പട്ടാപ്പകൽ ജുവലറിയിൽ മോഷണം നടത്തിയ പ്രതികൾ പിടിയിൽ. മുട്ടത്തറ, ബീമാപള്ളി മണിക്യവിളാകം പുതുവൽ പുരയിടത്തിൽ നിന്നും കുമരിചന്ത പുതുക്കാട് കല്യാണമണ്ഡപത്തിന് സമീപം വാടകയ്ക്ക് താമസിക്കുന്ന മുഹമ്മദ് സിറാജ് (28), തൊളിക്കോട് തുരുത്തി ദാറുൽ നൂർ വീട്ടിൽ മുഹമ്മദ് റാഷിദ് (30), മുട്ടത്തറ ബീമാപള്ളി ആസാദ് നഗർ നൂറുൽ ഇസ്ലാം അറബിക് കോളേജിന് സമീപം പുതുവൽ ഹക്ഖസിൽ മുഹമ്മദ് അനീസ് (26) എന്നിവരെയാണ് നെടുമങ്ങാട് പോലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ 13-ാം തിയതി ഉച്ചക്ക് 1.30 മണിയോടുകൂടി നെടുമങ്ങാട് കുപ്പക്കോണം സൂര്യ പാരഡൈസ് റോഡിൽ നെടുമങ്ങാട് സ്വദേശി കൃഷ്ണൻ ആചാരി നടത്തി വന്നിരുന്ന ജൂവലറിയിൽ നിന്നും ഗ്ലാസ് കൗണ്ടറിൽ സൂക്ഷിച്ചിരുന്ന സ്വർണ്ണാഭരണങ്ങളൽ മോഷണം ചെയ്തതിനെ തുടർന്നാണ് ഇവരെ പിടികൂടിയത്. സ്വർണ്ണഭരണം വാങ്ങാനെന്ന വ്യജേന ജുവലറിയിലെത്തിയ ഇവർ അര പവൻ്റെ സ്വർണ്ണ കമ്മൽ ആവശ്യപ്പെടുകയും അത് ഇല്ലാത്തതിനാൽ അടുത്ത കടയിൽ നിന്നും വാങ്ങി നൽകാൻ ആവശ്യപ്പെടുകയും കടക്കാരൻ ക്യാഷ് കൗണ്ടർ പൂട്ടി കമ്മൽ വാങ്ങാൻ പോയ സമയത്ത് ഗ്ലാസ് കൗണ്ടർ ഇളക്കിമാറ്റി കൗണ്ടറിൽ സൂക്ഷിച്ചിരുന്ന 17 ഗ്രാമോളം തൂക്കം വരുന്ന സ്വർണ്ണാഭരണങ്ങൾ മോഷ്ടിക്കുകയായിരുന്നു. കൃഷ്ണൻ ആചാരിയുടെ പരാതിയിൽ മേൽ പോലീസ് കേസെടുത്ത് സമീപത്തെ സിസിടിവി ക്യാമറകളും മറ്റും പരിശോധിച്ച് ഇവർ സഞ്ചരിച്ചിരുന്ന കാർ കണ്ടെത്തി നടത്തിയ അന്വേഷണത്തിലാണ് ഇവർ പിടിയിലായത്.

തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേധാവി ഡോ. ദിവ്യ വി ഗോപിനാഥ് ഐപിഎസ്സിൻ്റെ നിർദേശാനുസരണം നെടുമങ്ങാട് ഡി വൈ എസ് പി സുൽഫിക്കറിൻ്റെ നേതൃത്വത്തിൽ നെടുമങ്ങാട് പോലീസ് ഇൻസ്പെക്ടർ സന്തോഷ് കുമാർ, എസ് ഐ മാരായ സുനിൽ ഗോപി, ഭുവനേന്ദ്രൻ നായർ പോലീസുകാരായ സുരേഷ് ബാബു, അനൂപ്, സാജുമോൻ എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻ്റ് ചെയ്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!