ചെമ്പൂരിൽ സ്വകാര്യ ബസുകൾ അപകടത്തിൽപ്പെട്ടു, ഇലക്ട്രിക് പോസ്റ്റ്‌ തകർത്തു

eiPA2EL87912

 

ആറ്റിങ്ങൽ : ചെമ്പൂരിൽ സ്വകാര്യ ബസുകൾ അപകടത്തിൽപ്പെട്ടു. ഇന്ന് രാവിലെ 9 അര മണിയോടെയാണ് അപകടം നടന്നത്. വെഞ്ഞാറമൂട് ഭാഗത്ത് നിന്നും ആറ്റിങ്ങലിലേക്ക് പോകുകയായിരുന്ന അനശ്വര മോട്ടോർസ് ബസ് റോഡ് വശത്ത് ഒതുക്കിയിരുന്ന ലോറിയെ ഓവർടേക്ക് ചെയ്തു കയറുന്നതിനിടെ എതിർദിശയിലൂടെ വെഞ്ഞാറമൂട് ഭാഗത്തേക്ക്‌ പോകുകയായിരുന്ന ശാർക്കരഅമ്മ ബസ് കയറി വരുകയും ബസുകൾ കൂട്ടിയിടിച്ചു വലിയ അപകടം ഉണ്ടാകാതിരിക്കാൻ ശാർക്കര അമ്മ ബസ് ഇടത്തേക്ക് ബസ് വെട്ടിച്ചു മാറ്റുകയും റോഡ് വശത്ത് നിന്ന ഇലക്ട്രിക് പോസ്റ്റിൽ ഇടിക്കുകയും ചെയ്തു. ബസുകൾ തമ്മിൽ ചെറുതായി കൂട്ടിമുട്ടിയതിനാൽ യാത്രക്കാർക്ക് ആർക്കും ഗുരുതര പരിക്കില്ല. അപകട സാധ്യതയുള്ള വളവിൽ റോഡ് കാണാൻ കഴിയാത്ത രീതിയിൽ ലോറി പാർക്ക് ചെയ്തിരുന്നതിനാലാണ് അപകടം സംഭവിച്ചതെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. അപകടത്തെ തുടർന്ന് ഗതാഗത കുരുക്കുണ്ടയായി. ആറ്റിങ്ങൽ പോലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!