നടുറോഡിൽ യുവതിയെ ആക്രമിക്കാൻ ശ്രമിച്ച പ്രതി വെഞ്ഞാറമൂട് പോലീസിന്റെ പിടിയിലായി

eiDJF0A75405

 

വെഞ്ഞാറമൂട് അമ്പലമുക്ക് ഉടയൻ പാറ കോളനിയിൽ രചനാ ഭവനിൽ 22 വയസ്സുള്ള വിഷ്ണുവാണ് അറസ്റ്റിലായത്. ഇക്കഴിഞ്ഞ ജനുവരി 25 ആം തീയതി വൈകുന്നേരം 3: 45 ഓടെ വാമനപുരം കണിച്ചോടു കുരിശടിക്ക് സമീപമായിരുന്നു കേസിനാസ്പദമായ സംഭവം. വാമനപുരം ഭാഗത്തേക്ക് ഇരുചക്രവാഹനത്തിൽ പോവുകയായിരുന്ന യുവതിയെ എതിർദിശയിൽ നിന്നും ബൈക്കിൽ വരികയായിരുന്ന പ്രതി വിഷ്ണു കാണുകയും തുടർന്ന് വാഹനം തിരിച്ച് യുവതിയുടെ പുറകെ കുറച്ചുദൂരം സഞ്ചരിക്കുകയും ഇടതുവശത്തുകൂടി യുവതിയുടെ സമീപത്ത് എത്തുകയും ലൈംഗികാസക്തിയോടെ യുവതിയുടെ ശരീരഭാഗങ്ങളിൽ കടന്നുപിടിക്കാൻ ശ്രമിക്കുകയും ചെയ്തു. യുവതി വെട്ടിച്ച് വാഹനം മാറ്റിയെങ്കിലും വീണ്ടും പിന്തുടർന്നു യുവതിയെ കടന്നുപിടിക്കാൻ ശ്രമിച്ചു. അതേസമയം, യുവതി സ്കൂട്ടിയുമായി നിലത്തുവീണു. വീഴ്ചയുടെ ആഘാതത്താൽ കൈയ്ക്കും കാലിനും തലയ്ക്കും യുവതിക്ക് പരിക്കേറ്റു. കുളിക്കും പ്രതി വിഷ്ണു അവിടെനിന്നും കടന്നുകളഞ്ഞു യാതൊരുവിധത്തിലുള്ള തെളിവുകളും നൽകാത്ത രീതിയിൽ ആയിരുന്നു വിഷ്ണുവിന്റെ വസ്ത്രധാരണരീതി ഫുൾ കവർ ചെയ്ത ഹെൽമറ്റും ധരിച്ചിരുന്നു. തുടർന്ന് യുവതിയുടെ ബന്ധുക്കൾ വെഞ്ഞാറമൂട് പോലീസ് സ്റ്റേഷനിൽ വിവരം അറിയിച്ചു. ചുരുങ്ങിയ ദിവസങ്ങൾ കൊണ്ട് പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളുടെയും തെളിവുകളുടെയും അടിസ്ഥാനത്തിൽ വിഷ്ണുവിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയായിരുന്നു. തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തി കോടതി മുമ്പാകെ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!