കല്ലമ്പലം – നഗരൂർ റോഡിൽ ഇടവൂർകോണത്ത് നിയന്ത്രണം വിട്ട സെയിൽസ് വാൻ മറിഞ്ഞ് മൂന്ന് പേർക്ക് പരിക്ക്

eiA53ZW68904

 

കല്ലമ്പലം: കല്ലമ്പലം – നഗരൂർ റോഡിൽ ഇടവൂർകോണത്ത് സെയിൽ വാൻ നിയന്ത്രണംതെറ്റി മറിഞ്ഞു.മൂന്ന് പേർക്ക് പരിക്ക്. വാനിലുണ്ടായിരുന്ന ആലംകോട് പള്ളിമുക്ക് സ്വദേശി  ആകാശ് രാജ് (18) വർക്കല സ്വദേശി ലിജിൻ (24), ആട്ടോ ഡ്രൈവർ പുതുശേരിമുക്ക്  സ്വദേശി നസീബ് (20) എന്നിവർക്കാണ് പരിക്ക്. .ശനിയാഴ്ച ഉച്ചക്ക്  രണ്ടരയോടെയായിരുന്നു അപകടം.കല്ലമ്പലം ഭാഗത്തുനിന്ന് നഗരൂരിലേക്ക് പോവുകയായിരുന്ന വാൻ എതിർദിശയിൽ നിന്നു് ഇടറോഡിലേക്ക് കയറാൻ ശ്രമിച്ച  ബൈക്ക് യാത്രികനെ ഇടിക്കാതിരിക്കാൻ വലത്തേക്ക് തിരിച്ചതിനെത്തുടർന്ന് നിയന്ത്രണംതെറ്റി എതിർ ദിശയിൽ വന്ന ഓട്ടോയിലിടിച്ച ശേഷം റോഡിനു കുറുകെ മറിയുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ആട്ടോ തൊടുട്ടുത്ത മതിലിടിച്ചു നിന്നു. മതിൽ മൊത്തത്തിൽ ഇടിഞ്ഞു.

വാൻ അമിത വേഗതയിലായിരുന്നുവെന്ന് ദൃക് സാക്ഷികൾ പറഞ്ഞു. പോലീസും നാട്ടുകാരും ചേർന്ന്   വാഹനം ഉയർത്തി ഗതാഗതം പുനസ്ഥാപിച്ചു.കല്ലമ്പലം പോലീസ് കേസെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!