സ്കൂൾ വിദ്യാർഥിനിക്കുനേരേ ഓൺലൈൻ അതിക്രമം, യുവാവ് അറസ്റ്റിൽ

eiZXPWW74080

 

സ്കൂൾ വിദ്യാർഥിനിക്കുനേരേ ഓൺലൈൻ ലൈംഗികാതിക്രമം നടത്തിയ കേസിൽ യുവാവ് അറസ്റ്റിൽ. വർക്കല ചെമ്മരുതി മുട്ടപ്പലം ചരുവിള പുത്തൻവീട്ടിൽ ബിനു(23)വിനെയാണ് കൊല്ലം റൂറൽ സൈബർ ക്രൈം പോലീസ് അറസ്റ്റ് ചെയ്തത്.
സാമൂഹിക മാധ്യമത്തിലൂടെ പരിചയപ്പെട്ട വിദ്യാർഥിനിയുടെ ചിത്രങ്ങൾ കൈവശപ്പെടുത്തുകയും മോർഫ് ചെയ്ത് പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും നഗ്നചിത്രങ്ങൾ ആവശ്യപ്പെടുകയും ചെയ്തെന്നാണ് കേസ്.സൈബർ ക്രൈം പോലീസ് ഇൻസ്പെക്ടർ ഏലിയാസ് ജോർജിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം.എസ്.ഐ. പ്രസന്നകുമാർ, എ.എസ്.ഐ. മാരായ ആർ.എസ്.ജഗദീപ്, സി.എസ്.ബിനു, എസ്.സി.പി.ഒ. സുധാകുമാരി, സി.പി.ഒ. രജിത് ബാലകൃഷ്ണൻ എന്നിവരാണ് പ്രതിയെ പിടികൂടിയത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!