ആറ്റിങ്ങൽ : ആറ്റിങ്ങൽ എന്നും എൽഡിഎഫിന്റെ മാത്രം കോട്ടയാണെന്ന ചരിത്രം പൊളിച്ചെഴുതി അടൂർ പ്രകാശ്. കോന്നി എംഎൽഎ ആയ അടൂർ പ്രകാശിനെ ആറ്റിങ്ങലിൽ എൽഡിഎഫ് സ്ഥാനാർഥി ഡോ എ സാമ്പത്തിനെതിരെ സ്ഥാനാർത്ഥിയായി നിർത്തുമ്പോൾ കോൺഗ്രസിന് വ്യക്തമായ കാഴ്ചപ്പാട് ഉണ്ടായിരുന്നു എന്നതും തെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നു. അടൂർ പ്രകാശിന്റെ വിജയത്തിൽ ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല, കോൺഗ്രസ് എംഎൽഎമാർ, മറ്റ് കോൺഗ്രസ് നേതാക്കൾ എന്നിവർ കെപിസിസി ആസ്ഥാനത്ത് ഒത്തുചേർന്നു.