Search
Close this search box.

രാത്രി വാറ്റിയ ചാരായവുമായി വില്പനയ്ക്ക് ഇറങ്ങിയപ്പോൾ എക്‌സൈസ് എത്തി, നിരവധി കേസുകളിലെ പ്രതി പിടിയിൽ

eiM9E6D84394

 

വാമനപുരം : നിരവധി അബ്കാരി കേസിലെ പ്രതി ചന്ദ്രകുറുപ്പ് അറസ്റ്റിൽ. വാമനപുരം എക്സൈസ് റേഞ്ച് ഇൻസ്പെക്ടറും സംഘവും ചേർന്ന് കോടതി വാറണ്ടിന്റെ അടിസ്ഥാനത്തിൽ ഇന്ന് പുലർച്ചെ വെള്ളാണിക്കൽ വനദുർഗ ദേവി ക്ഷേത്രത്തിനു സമീപമുള്ള വെള്ളാണിക്കൽ ചന്ദ്രകുറുപ്പിന്റെ വട്ടവിള വീട്ടിൽ എത്തിയപ്പോൾ ചന്ദ്രകുറുപ്പ് രാത്രി വാറ്റിയ ചാരായം വിൽപനയ്ക്കായി എടുത്തു കൊണ്ടുവരികയായിരുന്നു. പ്രതിയെ പിടികൂടിയ ശേഷം വീട് പരിശോധിച്ചതിൽ വാറ്റുപകരണങ്ങളും കോടയും കണ്ടെടുക്കുകയായിരുന്നു. പ്രതിയിൽ നിന്നും രണ്ടു ലിറ്റർ ചാരായവും 105 ലിറ്റർ കോടയും വാറ്റുപകരണങ്ങളും കണ്ടെടുത്തു. വാമനപുരം കഴക്കൂട്ടം എക്സൈസ് ഓഫീസുകളിലും പോലീസ് സ്റ്റേഷനിലും ചന്ദ്ര കുറുപ്പിന്റെ പേരിൽ നിരവധി അബ്കാരി കേസുകൾ നിലവിലുണ്ട്. ഈ കേസുകളിലൊന്നും കോടതിയിൽ ഹാജരാകാതെ ഒളിവിൽ കഴിഞ്ഞുവരികയായിരുന്നു. ക്ഷേത്ര ഉത്സവം പ്രമാണിച്ച് ചാരായവാറ്റിൽ ഏർപ്പെട്ടിരിക്കവെയാണ് ചന്ദ്രകുറുപ്പ് എക്സൈസ് കസ്റ്റഡിയിൽ ആവുന്നത്. വെള്ളാണിക്കൽ പാറമുകൾ മേഖലയിൽ വിനോദസഞ്ചാരികൾ എന്ന വ്യാജേന എത്തുന്നവർക്കും മറ്റുമാണ് പ്രതി ചാരായം വിൽപന നടത്തിയിരുന്നത്. എക്സൈസ് ഇൻസ്പെക്ടർ ജി.മോഹൻകുമാറിൻ്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ പ്രിവൻ്റീവ് ഓഫീസർ പി. ഡി.പ്രസാദ്, സിവിൽ എക്സൈസ് ഓഫീസർ അരുൺ കുമാർ, ഡ്രൈവർ സലിം എന്നിവർ പങ്കെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!